World

ചെവി വേദനയുമായി ആശുപത്രിയിൽ, പരിശോധിച്ചപ്പോൾ ചെ​വി​ക്കു​ള്ളി​ൽ ചി​ല​ന്തി വ​ല; ഞെട്ടിതരിച്ച് ഡോക്ടർമാർ 

ചെ​വി വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​യാ​ളു​ടെ ചെ​വി​ക്കു​ള്ളി​ൽ ചി​ല​ന്തി വ​ല

സമകാലിക മലയാളം ഡെസ്ക്

ഷാങ്ഹായ്: ചെ​വി വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​യാ​ളു​ടെ ചെ​വി​ക്കു​ള്ളി​ൽ ചി​ല​ന്തി വ​ല. ചെ​വി​യി​ൽ അ​സ്വ​സ്ഥത തോ​ന്നു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് അ​റു​പ​തു​കാ​ര​നാണ് ചികിത്സ തേടി എത്തിയത്. 

ചൈ​ന​യി​ലെ ലിയോണിം​ഗ് പ്രവിശ്യയിലെ ഡാലിയാൻ സെൻട്രൽ ആശുപത്രിയിലാണ് സംഭവം. വി​ശ​ദ​മാ​യ പരിശോധനയിൽ ചെ​വി​യി​ൽ ക​യ​റി​പ്പ​റ്റി​യ ചി​ല​ന്തി ഇ​തി​നു​ള്ളി​ൽ വ​ല നി​ർ​മി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ കണ്ടെത്തുകയായിരുന്നു. ചെ​വി​ക്കു​ള്ളി​ൽ പ്രാ​ണി​യോ മ​റ്റെ​ന്ത​ങ്കി​ലും ക​യ​റി​കൂ​ടി​യ​താ​കാ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​രു​തി​യെ​ങ്കി​ലും ഒ​രു ചി​ല​ന്തി ക​യ​റു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല.

ആ​ദ്യ​മൊ​ക്കെ അ​സ്വ​സ്ഥത തോ​ന്നി​യി​രു​ന്നു​വെ​ങ്കി​ലും ഞാ​ന​ത് കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​യാ​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ചെ​വി​യി​ലെ പ്ര​ശ്നം അ​സ​ഹ​നീ​യ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ചി​ല​ന്തി​യെ ചെ​വി​ക്കു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കു​വാ​നാ​യ​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

SCROLL FOR NEXT