World

ചൈന 'കണ്ണുരുട്ടി'- പത്ത് ദിവസം കൊണ്ട്  ടിക്‌ടോക് നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചു

ചൈന 'കണ്ണുരുട്ടി'- പത്ത് ദിവസം കൊണ്ട്  ടിക്‌ടോക് നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: പത്ത് ദിവസം മുന്‍പ് നിരോധിച്ച ടിക്ടോക് ആപ്ലിക്കേഷന്റെ നിരോധനം നീക്കി പാകിസ്ഥാന്‍ സര്‍ക്കാര്‍. സദാചാര പ്രശ്നങ്ങള്‍ ഉയര്‍ത്തിയായിരുന്നു ടിക്ടോക് നിരോധനം രാജ്യത്ത് നടപ്പാക്കിയത്. എന്നാല്‍ ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദ ഫലമായാണ് നിരോധനം നീക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

പാകിസ്താനിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ കടുത്ത സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പത്ത് ദിവസം മുന്‍പ് ടിക്‌ടോകിന്റെ നിരോധനം. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയ്ക്ക് (സിപെക്) പ്രാധാന്യം നല്‍കിക്കൊണ്ടാണ് പാകിസ്താന്‍ നിരോധനം പിന്‍വലിച്ചിരിക്കുന്നത്.  

പാകിസ്ഥാനുമായി നയതന്ത്ര തലത്തില്‍ ഏറ്റവും കൂടുതല്‍ സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. സാമൂഹിക, സാമ്പത്തിക, വികസന രംഗങ്ങളില്‍ ചൈനയുടെ വലിയ സഹായം പാകിസ്ഥാന് ലഭിക്കുന്നുണ്ട്. 

ഇതിനോടകം വിവിധ രാജ്യങ്ങളില്‍ ടിക്‌ടോക് പ്രതിക്കൂട്ടിലാണ്. ഇന്ത്യയില്‍ ടിക്‌ടോക് നിരോധിക്കപ്പെട്ടു. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ടിക് ടോക്കിനെതിരെ വിവിധ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്. 

ഇന്ത്യയിലെ നിരോധനം കനത്ത ആഘാതമാണ് ടിക്‌ടോകിനുണ്ടാക്കിയത്. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ്. ടിക് ടോക്ക് ഉള്‍പ്പടെയുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT