World

'ചൈനയിലെ വന്‍മതില്‍ ഏത് രാജ്യത്താണ്' ? ; ഉത്തരമറിയാതെ മല്‍സരാര്‍ത്ഥി, വീഡിയോ വൈറല്‍

എക്കണോമിക്‌സ് ബിരുദധാരിയായ  യുവതിയാണ്, ചൈനയിലെ വന്‍മതില്‍ എവിടെയെന്ന ചോദ്യത്തിന്റെ ഉത്തരമറിയാതെ കുഴങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്താംബുള്‍ : ചൈനയിലെ വന്‍മതില്‍ ഏത് രാജ്യത്താണ്. ടെലിവിഷന്‍ ഷോയിലെ ഈ ചോദ്യത്തിന് ഉത്തരം അറിയാതെ മല്‍സരാര്‍ത്ഥി. കോടീശ്വരന്റെ തുര്‍ക്കി പതിപ്പിലാണ് സംഭവം. എക്കണോമിക്‌സ് ബിരുദധാരിയായ സു ആയ്ഷാന്‍ എന്ന യുവതിയാണ്, ചൈനയിലെ വന്‍മതില്‍ എവിടെയെന്ന ചോദ്യത്തിന്റെ ഉത്തരമറിയാതെ കുഴങ്ങിയത്. 

ചൈനയിലെ വന്‍ മതില്‍ എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരമായി, ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ ഇവയാണ് ഓപ്ഷനുകള്‍ നല്‍കിയിരുന്നത്. ഇവയില്‍ നിന്ന് യഥാര്‍ത്ഥ ഉത്തരം കണ്ടെത്താനാവാതെ വലഞ്ഞ മല്‍സരാര്‍ത്ഥി രണ്ട് ലൈഫ് ലൈനുകളാണ് എടുത്തത്. ആഗസ്റ്റ് നാലിന് തുര്‍ക്കിഷ് ചാനലായ എടിവിയിലാണ് ഈ വീഡിയോ സംപ്രേഷണം ചെയ്തത്. 

പുറത്ത് വന്ന് ഏതാനും സമയങ്ങള്‍ക്കകം വീഡിയോ വൈറലായി. പ്രേക്ഷകരില്‍ നിന്ന് ഉത്തരം സ്വീകരിക്കാനുള്ള ലൈഫ് ലൈനാണ് സു ആയ്ഷാന്‍ ആദ്യം ഉപയോഗിച്ചത്. എന്നാല്‍ പ്രേക്ഷകരില്‍ 51 ശതമാനം ആളുകള്‍ ചൈന എന്ന ഉത്തരം തിരഞ്ഞെടുത്തു. ചിലര്‍ ദക്ഷിണ കൊറിയയും മറ്റ് ചിലര്‍ ജപ്പാനും തിരഞ്ഞെടുത്തതോടെ സു ആയ്ഷാന്‍ ഫോണ്‍ ഫ്രണ്ടിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. സുഹൃത്തും ചൈന എന്ന ഉത്തരം നല്‍കിയതോടെ വന്‍ നാണക്കേടില്‍ നിന്നും യുവതി രക്ഷപ്പെടുകയായിരുന്നു. 

പ്രശസ്തമായ തുര്‍ക്കി ഗാനത്തിന്റെ രചയിതാവ് ആരെന്നായിരുന്നു സു ആയ്ഷാന്‍ നേരിട്ട അടുത്ത ചോദ്യം. ഉത്തരം പറയാന്‍ കഴിയാതിരുന്ന സു ആയ്ഷാന്‍ മല്‍സരത്തില്‍ നിന്നും പുറത്താകുകയും ചെയ്തു. അതേസമയം എളുപ്പമുള്ള ചോദ്യം നല്‍കിയപ്പോള്‍ അതൊരു കെണിയാണെന്നാണ് തനിക്ക് തോന്നിയത് എന്നാണ് സു അയ്ഷാന്‍ നല്‍കുന്ന വിശദീകരണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം