World

നേപ്പാള്‍ ചുവന്ന് തന്നെ; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം

നേപ്പാള്‍ പാര്‍ലമെന്റിന്റെ അപ്പര്‍ ഹൗസ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ വിജയം

Author : സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റിന്റെ അപ്പര്‍ ഹൗസ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ വിജയം. 56 സീറ്റുകളില്‍ 40ലും സിപിഎന്‍ (യുഎംഎല്‍)ന്റെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചു. 3ല്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് കമ്മ്യൂണിസ്റ്റ് സഖ്യത്തിന്റെ വിജയം. 275 മെമ്പര്‍മാരുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലും ഇടത് മുന്നണിക്കാണ് പ്രാതിനിധ്യം കൂടുതലുള്ളത്. 

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്ചയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. മുന്‍ പ്രധാനമന്ത്രി് കെ.പി ശര്‍മ ഓലി നേതൃത്വം നല്‍കുന്ന സിപിഎന്‍ യുഎംഎല്‍ 27 സീറ്റുകള്‍ നേടി. മുന്‍ പ്രധാനമന്ത്രി പുഷ്്പകമാല്‍ ദഹല്‍ പ്രണ്ഡ നേതൃത്വം നല്‍കുന്ന സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ പതിമൂന്ന് സീറ്റുകള്‍ നേടി. 

നിലവില്‍ ഭരണം കയ്യാളുന്ന നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി 12 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. ഫൈഡല്‍ സോഷ്യലിസ്റ്റ് ഫോറം നേപ്പാളും രാഷ്ട്രീയ ജനതാ പാര്‍ട്ടിയും രണ്ട് സീറ്റുകള്‍ വീതം നേടി. 

പത്തു ദിവസത്തിന് ശേഷം ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും. കെ.പി ശര്‍മ ഒാലിയെ പ്രധാനമന്ത്രിയാക്കാന്‍ സിപിഎന്‍ യുഎംലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും തമ്മില്‍ ധാരണയായി എന്നാണ് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി