World

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് പെണ്‍കുഞ്ഞ്

ന്യൂസിലന്‍ഡിലേക്ക് നിനക്ക് സ്വാഗതം കുഞ്ഞേയെന്ന കുറിപ്പോടെയാണ് താന്‍ അമ്മയായ വിവരം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍ ലോകത്തോട് പങ്കുവച്ചത്. പ്രാദേശിക സമയം വൈകുന്നേരം 4.45 ഓടെ ആരോഗ്യമുള്ള പെണ്‍

Author : സമകാലിക മലയാളം ഡെസ്ക്

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിലേക്ക് നിനക്ക് സ്വാഗതം കുഞ്ഞേയെന്ന കുറിപ്പോടെയാണ് താന്‍ അമ്മയായ വിവരം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍ ഫേസ്ബുക്കിലൂടെ ലോകത്തോട് പങ്കുവച്ചത്. പ്രാദേശിക സമയം വൈകുന്നേരം 4.45 ഓടെ ആരോഗ്യമുള്ള പെണ്‍കുട്ടി ജനിച്ചുവെന്നും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദിയെന്നും ജസീന്തയുടെ കുറിപ്പില്‍ പറയുന്നു. ഓക് ലന്‍ഡ് സിറ്റി ഹോസ്പിറ്റലിലാണ് അമ്മയും കുഞ്ഞും ഇപ്പോള്‍.

പ്രധാനമന്ത്രിക്ക് പെണ്‍കുഞ്ഞ് പിറന്നതിന്റെ ആഘോഷത്തിലാണ് ന്യൂസിലാന്‍ഡുകാര്‍.രാജ്യത്തെ ഇനി കാത്തിരിക്കുന്നത് പുരോഗതിയുടെ നാളുകളെന്ന് മുന്‍പ്രധാനമന്ത്രി ഹെലന്‍ക്ലര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞു.ലിംഗസമത്വത്തിന് ഉദാഹരണമാണിത് എന്ന് ജസീന്തയെ അഭിനന്ദിച്ച്‌കൊണ്ട് അവര്‍ കുറിച്ചു.

അധികാരത്തിലിരിക്കെ അമ്മയാവുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത ആര്‍ഡന്‍. പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ 1990 ല്‍ മകള്‍ ബക്ത്വറിന് ജന്‍മം നല്‍കിയിരുന്നു. അമ്മയായതുകൊണ്ട് ഓഫീസില്‍ നിന്നും ദീര്‍ഘനാള്‍ മാറി നില്‍ക്കില്ലെന്നും ആറാഴ്ചത്തെ വിശ്രമത്തിന് ശേഷം വീണ്ടും ഓഫീസിലെത്തുമെന്നും ജൂണ്‍ പതിനേഴിന് പോസ്റ്റ് ചെയത കുറിപ്പില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

രജത് പടിദാര്‍ ക്യാപ്റ്റന്‍; റിങ്കു സിങ് വൈസ് ക്യാപ്റ്റന്‍

ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞു; മൂന്ന് കുടികൾ ഒറ്റപ്പെട്ടു, ഡാമുകളിൽ റെഡ് അലർട്ട്, ദേശീയപാതയിൽ മണ്ണിടിച്ചിൽ|VIDEO

കനത്ത മഴയിൽ അതിരപ്പിള്ളിയും ചാർപ്പയും നിറഞ്ഞൊഴുകുന്നു; സുരക്ഷ മുൻനിർത്തി വിനോദസഞ്ചാരികൾക്ക് വിലക്ക് - വിഡിയോ

സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ