World

പത്തു സെക്കന്റ് ഭൂചലനം; പാകിസ്ഥാനില്‍ കനത്ത നാശനഷ്ടം, എട്ടുമരണം

ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളിലും ന്യൂഡല്‍ഹിയിലും ഉണ്ടായ ഭൂചലനത്തില്‍ പാകിസ്താനില്‍ കനത്ത നാശനഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി/ ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളിലും ന്യൂഡല്‍ഹിയിലും ഉണ്ടായ ഭൂചലനത്തില്‍ പാകിസ്താനില്‍ കനത്ത നാശനഷ്ടം. ഇന്ന് വൈകീട്ട് 4.35 ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂമികുലുക്കത്തില്‍ പാകിസ്ഥാനില്‍ കുട്ടികളടക്കം എട്ട് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിലും വടക്കന്‍ ഭാഗങ്ങളിലുമാണ് കൂടുതല്‍ നാശമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

എട്ട് മുതല്‍ 10 സെക്കന്റ് ദൈര്‍ഘ്യം മാത്രം നീണ്ടു നിന്ന ഭൂമികുലുക്കത്തിന്റെ തീവ്രത 6.3 രേഖപ്പെടുത്തി. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടെങ്കിലും ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് അധീന കശ്മീരിലെ മിര്‍പുര്‍ ജില്ലയിലും പാക് പഞ്ചാബിലുമാണ് കനത്ത നാശംവിതച്ചത്. മിര്‍പുരില്‍ റോഡുകള്‍ നെടുകെ പിളര്‍ന്നു. ഒരു കെട്ടിടം തകര്‍ന്ന് വീഴുകയും ചെയ്തു. ഈ അപകടത്തില്‍ മാത്രം 50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് പാക് സൈനിക മേധാവി നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഡല്‍ഹിയെ കൂടാതെ ജമ്മു കശ്മീര്‍, ചണ്ഡീഗഢ്, ഡെറാഡൂണ്‍,നോയിഡ എന്നിവിടങ്ങളിലും ഭൂമികുലുക്കമുണ്ടായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം