World

പ്രസവം അടുത്തിരുന്ന യുവതിയുടെ വയറ്റിലേക്ക് മുന്‍ ഭര്‍ത്താവ് അമ്പെയ്തു; അമ്മ മരിച്ചു, കുഞ്ഞിനെ പുറത്തെടുത്തു

ഏഴ് വര്‍ഷം മുന്‍പാണ് രാമണോഡ്‌ഗെയില്‍ നിന്ന് വിവാഹമോചനം നേടി ഇംതിയാസ് മുഹമ്മദിനെ ദേവി വിവാഹം കഴിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍; മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഉദത്തില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി ബ്രിട്ടനില്‍ കൊല്ലപ്പെട്ടു. കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു. ദേവി ഉണ്മതല്ലെഗാഡൂ എന്ന 35 കാരിയാണ് മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാമണോഡ്‌ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തു.

കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയിലാണ് സംഭവമുണ്ടായത്. ഏഴ് വര്‍ഷം മുന്‍പാണ് രാമണോഡ്‌ഗെയില്‍ നിന്ന് വിവാഹമോചനം നേടി ഇംതിയാസ് മുഹമ്മദിനെ ദേവി വിവാഹം കഴിക്കുന്നത്. ഇതിന് ശേഷം മുസ്ലീമായി മതംമാറിയ ഇവര്‍ സന മുഹമ്മദ് എന്ന പേര് സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇംതിയാസിന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാന്‍ തിയതി അടുത്തിരിക്കെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 

വീടിനു സമീപം അമ്പും വില്ലുമായി രാമണോഡ്‌ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തി. അപ്പോഴേക്കും ആക്രമണം നടന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. രാമണോഡ്‌ഗെയില്‍ 18, 14, 12 വയസ്സുള്ള മൂന്ന് കുട്ടികളുണ്ട് ദേവിക്ക്. കൂടാതെ ഇതിയാസില്‍ അഞ്ചും രണ്ടും പ്രായമുള്ള രണ്ട് കുട്ടികളും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT