World

മേല്‍ വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ സ്പര്‍ശിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി; (വീഡിയോ)

പുതുവത്സരാഘോഷത്തിനിടെ മേല്‍ വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ സ്പര്‍ശിച്ച യുവാവിന് ലഭിച്ചത് ചുട്ടമറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: പുതുവത്സരാഘോഷത്തിനിടെ മേല്‍ വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ സ്പര്‍ശിച്ച യുവാവിന് ലഭിച്ചത് ചുട്ടമറുപടി. അപമാനത്തിന് ഇരയായ യുവതിയും കൂട്ടുകാരിയും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു.  ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

മാറില്‍ തിളങ്ങുന്ന ഒരു നേരിയ വസ്ത്രം മാത്രമാണ് യുവതി ധരിച്ചിരുന്നത്. പിന്നില്‍ നിന്ന് എത്തി യുവതിയെ അശ്ലീലാര്‍ത്ഥത്തില്‍ സ്പര്‍ശിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെയാണ് യുവതിയും കൂട്ടുകാരിയും ചേര്‍ന്ന് തല്ലിയത്. നീല ഷര്‍ട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതികള്‍ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടയില്‍ കൂട്ടുകാരി അയാളുടെ മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവ സ്ഥത്തുണ്ടായിരുന്ന യുവാവാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

കേരളം : പേരുമാറ്റ ബില്‍ ലോക്‌സഭയില്‍ നാളെ അവതരിപ്പിക്കും

'എന്തുകൊണ്ട് സിനിമാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല ?'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നയൻതാര

ന്യൂനമര്‍ദ്ദം; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

കേരള സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; നിരവധി ഒഴിവുകൾ, അവസാന തീയതി ഓഗസ്റ്റ് 31