World

യുഎസിലെ സ്‌കൂളില്‍ വെടിവയ്പ്പ്; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു, വെടിയുതിര്‍ത്തത് സഹപാഠി 

സ്‌കൂള്‍ പ്രവര്‍ത്തന സമയം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു വെടിവയ്പ്പ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസിലെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് മരണം. ലോസ് ഏഞ്ചല്‍സിന് വടക്ക് സാന്റ് ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. 

സ്‌കൂള്‍ പ്രവര്‍ത്തന സമയം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു വെടിവയ്പ്പ്. ആറ് പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. സ്‌കൂളിലെ തന്നെ പതിനാറുകാരനായ വിദ്യാര്‍ഥിയാണ് വെടിവയ്പ്പ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്ത് രണ്ട് മിനിറ്റില്‍ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തി. 

പരിക്കേറ്റ ആറ് പേരില്‍ ഉള്‍പ്പെട്ട കൗമാരക്കാരനാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് തിരിച്ചറിഞ്ഞു. തന്റെ ജന്മദിനത്തിന്റെ അന്നാണ് വിദ്യാര്‍ഥി വെടിവയ്പ്പ് നടത്തിയത് എന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 16 വയസുള്ള പെണ്‍കുട്ടിയും, 14 വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. പതിനഞ്ച് വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT