World

വിമാനത്തില്‍ നിന്നും താഴേക്കെറിഞ്ഞു; വന്നു വീണത് ആശുപത്രിക്ക് മുകളില്‍

ജീവനോടെയാണോ ഇയാളെ താഴേക്കെറിഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല

Author : സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോയിലെ സിനലോല എന്ന പ്രദേശത്ത് യുവാവിനെ വിമാനത്തില്‍ നിന്നും താഴേക്കെറിഞ്ഞു. ആശുപത്രി കെട്ടിടത്തിന് മുകളിലേക്കാണ് വിമാനത്തില്‍ നിന്നും ഇയാളെ എറിഞ്ഞത്. മയക്കുമരുന്ന് മാഫിയയാണ് ഇതിന് പിന്നിലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 

ജീവനോടെയാണോ ഇയാളെ താഴേക്കെറിഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7.30ടെയായിരുന്നു സംഭവം. എല്‍ദോരാഡോ ടൗണിലെ ഐഎംഎസ്എസ് ആശുപത്രി കെട്ടിടത്തിലേക്കാണ് മൃതദേഹം എറിഞ്ഞത്. ആശുപത്രിക്ക് മുകളിലൂടെ വിമാനം താഴ്ന്ന് പറക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

ഇതുകൂടാതെ രണ്ട് പേരുടെ മൃതദേഹങ്ങളും ഇതേ നഗരത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരേയും വിമാനത്തിനുള്ളില്‍ നിന്നും താഴേക്കെറിഞ്ഞതായിരിക്കാം എന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം