World

വീടിനുള്ളിൽ സിംഹക്കുട്ടിയെ വളർത്തി, യുവാവ്  അറസ്റ്റിൽ

സിംഹക്കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: വീടിനുള്ളിൽ സിംഹക്കുട്ടിയെ വളർത്തിയ സംഭവത്തിൽ യുവാവ്  അറസ്റ്റിൽ. ഫ്രാൻസ് തലസ്ഥാനമായ പാരീസിലാണ് സംഭവം. സിംഹക്കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവം അറിഞ്ഞ പൊലീസ് നടത്തിയ തിരച്ചിലിൽ വീടിനുള്ളിലെ കിടക്കയിൽ നിന്ന് സിംഹക്കുട്ടിയെ കണ്ടെടുത്തു. പൂർണ ആരോഗ്യവാനാണ് സിംഹക്കുട്ടിയെന്നും ഇതിനെ വന്യമൃഗ സംരക്ഷണ വിഭാഗത്തിന് കൈമാറിയെന്നും അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ യുവാവിന്‍റെ പേരു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 

യുവാവ് മുൻപ് മോഷണക്കുറ്റങ്ങൾക്കടക്കം പലതവണ പിടിയിലായിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. വീടിനുള്ളിൽ സിംഹക്കുട്ടിയെ വളർത്തുകയും അതിനൊപ്പം സെൽഫിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് 2017ൽ പാരീസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?