World

വുഹാനില്‍ സ്ഥിരീകരിക്കുന്നതിനു നാലു ദിവസം മുമ്പ് കൊറോണ പാരിസില്‍? ഗവേഷകരെ അമ്പരപ്പിച്ച് പുതിയ റിപ്പോര്‍ട്ട്

വുഹാനില്‍ സ്ഥിരീകരിക്കുന്നതിനു നാലു ദിവസം മുമ്പ് കൊറോണ പാരിസില്‍? ഗവേഷകരെ അമ്പരപ്പിച്ച് പുതിയ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് നാലു ദിവസം മുമ്പു തന്നെ ഫ്രാന്‍സില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. ഫ്രാന്‍സിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വടക്കു കിഴക്കന്‍ പാരിസിലെ ബോബിഗ്നിയില്‍നിന്നുള്ള 43കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന്, പാരിസ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ മേധാവി വൈവ്‌സ് കോഹനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വരണ്ട ചുമ, പനി, ശ്വാസ തടസ്സം തുടങ്ങി പിന്നീട് കൊറോണ വൈറസ് ബാധയുടേതെന്നു വ്യക്തമായ ലക്ഷണങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ലോകാരോഗ്യ സംഘടനയുടെ ചൈനയിലെ ഓഫിസ് ന്യൂമോണിയയ്ക്കു കാരണമാവുന്ന പുതിയ വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ചത്. ഇതിനു നാലു ദിവസം മുമ്പ് ഡിസംബര്‍ 27നാണ് പാരിസില്‍ കോവിഡ് ലക്ഷണങ്ങളോടെ രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ചൈനയിലേക്ക് എന്നല്ല, ഒരിടത്തേക്കും താന്‍ യാത്ര ചെയ്തിട്ടില്ലെന്നാണ് ഈ രോഗി അറിയിച്ചത്. ഇയാളുടെ രണ്ടു മക്കള്‍ക്കും പിന്നീട് വൈറസ് ബാധയുണ്ടായി. എന്നാല്‍ ഭാര്യയ്ക്കു ലക്ഷണങ്ങളൊന്നും ഉണ്ടായില്ല. കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനം എന്നു കരുതുന്ന വുഹാനില്‍ രോഗം വ്യാപിക്കും മുമ്പ് എങ്ങനെ പാരിസില്‍ വൈറസ് ബാധയുണ്ടായെന്നത് ഡോക്ടര്‍മാരെ കുഴക്കുകയാണ്.

പാരിസില്‍ വിമാനത്താവളത്തിനു സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഇയാളുടെ ഭാര്യ ജോലി ചെയ്യുന്നത്. അവിടെ എത്തിയ ചൈനക്കാരില്‍നിന്നു രോഗം പടര്‍ന്നിരിക്കാനിടയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഭാര്യയ്ക്കു രോഗലക്ഷണങ്ങള്‍ ഉണ്ടായില്ലെന്നത് ഡോക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവൂ എന്നാണ് അവര്‍ പറയുന്നത്.

ഫ്രാന്‍സില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ കൊറോണ വൈറസ് ബാധ ജനുവരി 24നാണ്. വുഹാനില്‍നിന്നു യാത്ര ചെയ്ത രണ്ടു പേര്‍ക്കും കുടുംബാംഗത്തിനുമാണ് അന്നു രോഗം കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT