World

സീറ്റുകള്‍ പങ്കിടുന്നതിന് തടി വില്ലനായി; ചീത്ത വിളിച്ചും കൈയേറ്റം ചെയ്തും ഗര്‍ഭിണിക്ക് നേരെ യുവതിയുടെ പരാക്രമം (വീഡിയോ)

ട്രെയിനിലെ സീറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഗര്‍ഭിണിയെ കൈയേറ്റം ചെയ്ത് യുവതി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ട്രെയിനിലെ സീറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഗര്‍ഭിണിയെ കൈയേറ്റം ചെയ്ത് യുവതി. ട്രെയിനില്‍ യാത്ര ചെയ്യവേ സീറ്റില്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ ഗര്‍ഭിണിയോട് നീങ്ങിയിരിക്കാന്‍ യുവതി ആവശ്യപ്പട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വ്യാഴാഴ്ച  വൈകീട്ടാണ് സംഭവം നടന്നത്. 

തടി കൂടിയതിനാല്‍ തൊട്ടടുത്തിരിക്കുന്ന ആള്‍ക്ക് ബുദ്ധിമുട്ടുള്ളതായി ഗര്‍ഭിണി യുവതിയോട് പറയുന്നു. തടി കുറച്ചാല്‍ സീറ്റില്‍ ഇരിക്കാനാകുമെന്ന് ഗര്‍ഭിണി പരോക്ഷമായി പറയുകയും ചെയ്തതോടെ യുവതിയുടെ നിയന്ത്രണം വിട്ടു. പൊട്ടിത്തെറിച്ച യുവതി ഗര്‍ഭിണിയെ ചീത്ത വിളിക്കാനും ആരംഭിച്ചു. ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാതെ യുവതി ഗര്‍ഭിണിയുടെ കഴുത്തില്‍ കിടന്ന മാല വലിച്ച് പൊട്ടിച്ചു. 

പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഫോണെടുത്തതോടെ ഫോണ്‍ തട്ടിത്തെറിപ്പിക്കാനും അവര്‍ ശ്രമിച്ചു. തന്നെ തൊടരുതെന്നും ഗര്‍ഭിണിയാണെന്നും യുവതിയോട് അവര്‍ പറയുന്നുണ്ടായിരുന്നു.  

ഇരുവരും തമ്മില്‍ ആര്‍ക്കാണ് തടി കൂടുതല്‍ എന്ന യുവതിയുടെ ചോദ്യത്തിന് അടുത്തിരുന്നയാള്‍ പരാതിപ്പെട്ട യുവതിയാണെന്ന് ഇടയ്ക്ക് പറഞ്ഞതോടെ ദേഷ്യം വര്‍ധിച്ച യുവതി ഗര്‍ഭിണിയോട് വീണ്ടും കയര്‍ത്തു. 

നിങ്ങളോട് മര്യാദയ്ക്ക് പെരുമാറാനാണ് ശ്രമിച്ചത്. സമയം ഇതായിപ്പോയി അല്ലാത്ത പക്ഷം നിങ്ങളുടെ മുഖം അടിച്ച് തകര്‍ക്കുമായിരുന്നുവെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇവരുടെ സീറ്റിന് എതിര്‍ ഭാഗത്ത് ഇരുന്ന യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT