World

സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ 24 കാരന്‍ 80,000 രൂപയുടെ മദ്യകുപ്പികള്‍ അടിച്ചു തകര്‍ത്തു;  വീഡിയോ വൈറല്‍

സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്

Author : സമകാലിക മലയാളം ഡെസ്ക്

ജര്‍മ്മനിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ യുവാവ് ആയിരങ്ങള്‍ വില വരുന്ന മദ്യകുപ്പികള്‍ നശിപ്പിച്ചു. 80,000 ത്തോളം രൂപ വിലവരുന്ന മദ്യക്കുപ്പികളാണ് നശിപ്പിച്ചത്. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ഇയാള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന ശേഷം മദ്യകുപ്പികള്‍ വെച്ച ഷെല്‍ഫില്‍ നിന്നും കുപ്പികള്‍ വലിച്ചുതാഴെയിടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

സെന്റര്‍ ജര്‍മ്മനിയിലെ നോര്‍ദ്ഹൗസനിലെ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു 24കാരന്റെ അഭ്യാസപ്രകടനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്. മദ്യകുപ്പികള്‍ നിലത്തുവീണ് പൊട്ടിയതിന് പിന്നാലെ തീകൊളുത്താനും യുവാവ് ശ്രമം നടത്തി. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

SCROLL FOR NEXT