World

സ്ത്രീകളുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് 300 ആണ്‍കുട്ടികളെ പീഡിപ്പിച്ചു; യുവാവായ ഫുട്‌ബോള്‍ പരിശീലകനെതിരേ കേസ്

30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഇയാള്‍ 20 വയസു മുതലാണ് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ തുടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

നോര്‍വേ; സ്ത്രീകളുടെ വ്യാജപ്രൊഫൈല്‍ ഉപയോഗിച്ച് യുവാവ് 300 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ്. നോര്‍വയിലെ ഫുട്‌ബോള്‍ പരിശീലകന് എതിരേയാണ് കേസ്. 30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഇയാള്‍ 20 വയസു മുതലാണ് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. നോര്‍വേയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള വലിയ കേസുണ്ടാകുന്നത്. 


സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ ആണ്‍കുട്ടികളെ വശീകരിച്ചത്. 13നും 16 നും ഇടയില്‍ പ്രായമുള്ളവരാണ് ഇയാളുടെ ലൈംഗിക വൈകൃതത്തിന് ഇരയായത്. കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ വാങ്ങിയതിന് ശേഷം ലൈംഗിക പ്രവൃത്തികള്‍ക്ക് അവരെ നിര്‍ബന്ധിക്കുകയായിരുന്നു. തന്റെ സ്വകാര്യ ചിത്രങ്ങള്‍ തിരിച്ചയക്കാമെന്ന ഉറപ്പും ഇയാള്‍ ഇരകള്‍ക്ക് നല്‍കിയിരുന്നു. 2011 മുതലാണ് ഇയാള്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കേസിന്റെ വിചാരണ 2019 ല്‍ തുടങ്ങും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സതീശാ...'; ആവേശത്തോടെ പ്രവര്‍ത്തകര്‍; ഉജ്ജ്വല സ്വീകരണം

'നിശ്ചിത സമയം വരെ കാത്തിരിക്കും. എന്നിട്ടും രാജി വെച്ചില്ലെങ്കിൽ....'

'മുഖ്യമന്ത്രി സതീശാ', വിഡി സതീശന് ഉജ്ജ്വല സ്വീകരണം; ഔദ്യോഗിക വാഹനവും അകമ്പടിയുമില്ലാതെ മുഖ്യമന്ത്രി തിരുവനന്തപുരത്ത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കുമാരനാശാന്റെ ജന്മസ്ഥലത്ത് ഫിഷ് മാര്‍ക്കറ്റ് ; പ്രതിഷേധവുമായി പ്രദേശവാസികള്‍

SCROLL FOR NEXT