World

ഹണിമൂൺ‌ ആഘോഷത്തിനിടെ മദ്യപിച്ച് ലക്കുകെട്ട ദമ്പതികൾ താമസിച്ച ഹോട്ടൽ തന്നെ വിലയ്ക്കുവാങ്ങി 

30000 പൗണ്ട് ( 29 ലക്ഷം രൂപ ) നല്‍കിയാണ്‌ ഹോട്ടല്‍ പൂര്‍ണമായും ലീസിന് എടുത്തത്. ഹോട്ടൽ കൈമാറിക്കൊണ്ടുള്ള രേഖകളിൽ ഒപ്പിടുമ്പോഴും ഇരുവരും മ​ദ്യ ലഹരിയിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊളമ്പൊ: ഹണിമൂണിനെത്തി മദ്യപിച്ച് ലക്കുകെട്ട ദമ്പതികള്‍ ശ്രീലങ്കയിലെ ഒരു ഹോട്ടല്‍ പൂര്‍ണമായും വിലയ്ക്ക് വാങ്ങി. ബ്രിട്ടീഷ് ദമ്പതികളായ ഗിന ലയന്‍സും മാര്‍ക്ക് ലീയുമാണ് 30000 പൗണ്ട് ( 29 ലക്ഷം രൂപ ) നല്‍കി ഹോട്ടല്‍ പൂര്‍ണമായും ലീസിന് എടുത്തത്. പകുതി തുകയായ 15000പൗണ്ട് കരാറിനൊപ്പം തന്നെ നൽകി. ബാക്കി തുക 2019 മാർച്ചിൽ നൽകുമെന്നതാണ് ഇരുകൂട്ടർക്കുമിടയിലെ ധാരണ.

ജൂണിൽ വിവാഹിതരായ ​ലയൻസും ലീയും ഹണിമൂണ്‍ ആഘോഷിക്കാനാണ് ശ്രീലങ്കയിൽ എത്തിയത്. 12 ഗ്ലാസ് റം ആണ് ആദ്യരാത്രി ഇരുവരും അകത്താക്കിയത്. ഇതിന് പിന്നാലെയാണ് താമസിച്ച ഹോട്ടൽ  പൂര്‍ണമായും ലീസിന് എടുത്തേക്കാമെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നത്. അബോധാവസ്ഥയിലായിരുന്ന തങ്ങഴൾക്ക് ഹോട്ടല്‍ വാങ്ങുന്നത് മികച്ച ഒരാശയമായി തോന്നിയെന്നാണ് ഗിന ഒരു അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 

ഹോട്ടൽ കൈമാറിക്കൊണ്ടുള്ള രേഖകളിൽ ഒപ്പിടുമ്പോഴും ഇരുവരും മ​ദ്യ ലഹരിയിലായിരുന്നു. കരാറിനെക്കുറിച്ച് അവർ സംസാരിച്ചത് എന്താണെന്നുപോലും അന്ന് തങ്ങൾക്ക് മനസിലായില്ലെന്നും പിറ്റേദിവസം ഹോട്ടൽ ഉടമയെ ചെന്നുകണ്ട് കാര്യങ്ങളിൽ വ്യക്തത വരുത്തുകയായിരുന്നെന്നും ഇവർ പറയുന്നു. അങ്ങനെ കഴി‍ഞ്ഞ ജൂലൈ മുതൽ ​ഗിനയും മാർക്കും ഹോട്ടൽ ഉടമകളായി. ​ഗിനയും മാർക്കും ഇവിടെ കച്ചവടമാരംഭിക്കുകയും മികച്ച വരുമാനം നേടിത്തുടങ്ങുകയും ചെയ്തെങ്കിലും ഇതുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഇവരുടേത് ഒരു വട്ടൻ ആശയമാണെന്ന അഭിപ്രായക്കാരാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

SCROLL FOR NEXT