Pen Drive

കല്ലാല്‍ തെളിഞ്ഞത് - ഷംല ജഹ്ഫര്‍ എഴുതിയ കവിത

ഷംല ജഹ്ഫര്‍

നിനീര്‍പൂവിന്റെ ഒരിതള്‍

വീണുപോയാല്‍,

ആശ്ലേഷിക്കുന്ന സമയം

ഒരു മുള്ളിറുക്കിപ്പോയാല്‍,

മരച്ചില്ലയില്‍ ഒരില മഞ്ഞിച്ചാല്‍,

മുടിയിഴകളിലൊന്ന് വീണു പോയാല്‍

എന്തിന്,

ആകാശത്തുനിന്നൂര്‍ന്ന് വീഴുന്ന

വാളുകളെക്കുറിച്ചുപോലും

എനിക്കാധിയാണ്.

ശ്വാസത്തിന് പലായനത്തിന്റെ

വേഗമാണ്.

ശരിക്കും ഞാനൊരു

മറവിക്കാരനാണ്.

പുല്‍ത്തകിടിലെ നിര്‍ജ്ജനമായ

പ്രശാന്തതയും

നിശബ്ദമായ

പുഴയോരങ്ങളിലെ നനവും

ഉള്ളിലേക്കിറങ്ങിയ

വേരുകളുടെ ആഴവും ഒറ്റപ്പെട്ടുപോയ

അസ്വാസ്ഥ്യത്തില്‍ ജീവനേകിയ കാറ്റും

എല്ലാം ഞാന്‍

മറന്നുപോയിരുന്നു.

ഞാനെല്ലാം ഓര്‍മിക്കേണ്ടിയിരുന്നു.

ചുംബിച്ചുണര്‍ത്തിയ

കടലിനെക്കുറിച്ചും

നീളമളക്കാന്‍ പറ്റാത്ത

സ്വപ്നത്തെക്കുറിച്ചും

പകല്‍വെളിച്ചത്തില്‍ ഒളിമങ്ങി

അലഞ്ഞുനടക്കുന്ന

പ്രകാശത്തെപ്പറ്റിയും ഓര്‍ക്കണമായിരുന്നു.

എനിക്കൊരു ഓര്‍മ്മക്കാരനായ

കല്ലാവണം.

മണ്ണും ചേറും സ്വത്വവും

തിരിച്ചറിയുന്ന

ഇരുണ്ട കല്ല്,

നദി ഉരുട്ടി ഉരുട്ടി

പരിശുദ്ധമാക്കിയ കല്ല്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

'ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട'; സീറ്റ് ലഭിക്കാത്തതിൽ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

പിണറായിക്കും ഭാര്യയ്ക്കും ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം; 78 സെ​ന്‍റ് ഭൂ​മി​; സത്യവാങ്മൂലം

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

SCROLL FOR NEXT