Representative image AI Image generator
Pen Drive

വ്യായാമം -ഇവി സുജനപാല്‍ എഴുതിയ കവിത

Author : ഇവി സുജനപാല്‍

ഇരുന്നു കൊണ്ട്

പ്രഭാതസവാരി നടത്തുന്ന

ഒരു സുഹൃത്തെനിക്കുണ്ട്.

ഓടാതെ

വിയര്‍ക്കുന്ന കഥകള്‍ പറയാന്‍

മിടുക്കനാണ്.

നടക്കാതെ തന്നെ

നടന്നതു പോലെ പറയും.

ഇല്ലാത്തതിനെ

ഉള്ളതാക്കി പൊലിപ്പിക്കും.

അപ്പോള്‍,

വയറ് താനേ

കുലുങ്ങിച്ചിരിക്കും.

നാവുകൊണ്ട്

ലോക രാജ്യങ്ങളില്‍

മാരത്തോണ്‍ നടത്തി

തിരിച്ചു വരും.

ഈയിടെ

നാടു കിതക്കുന്നതു പോലെ

അനങ്ങുമ്പോള്‍

അയാള്‍ കിതക്കും'

ഇപ്പോള്‍,

കെട്ടാതെ കെട്ടിപ്പടുത്ത്

സ്വയം വീര്‍ത്തു

വീര്‍ത്തു വന്ന്

ശ്വാസം നിലച്ച് പൊട്ടാറായ

പ്രത്യയശാസ്ത്രം പോലെയായി

അയാളുടെ ശരീരം

ഇനി, ശരിക്കും

ഒന്ന് കൈകാല്‍

നിവര്‍ത്തിയാല്‍ത്തന്നെ

വീടിനോ,

നാടിനോ,

ഭൂമിക്കോ

എങ്ങിനെ താങ്ങാനാകും

ആ ഭാരം.....?

Malayalam poem written by Sujanapal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

'അതിന് മുകളിലൊരു വില്ലനെ ഞാൻ സങ്കൽപ്പിക്കുന്നു പോലുമില്ല, ​ഗംഭീര കഥാപാത്രമാണത്'; അച്ഛന്റെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് ഷോബി

'ഭക്തന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ', അഷ്ടദ്രവ്യ മഹാ​ഗണപതി ഹോമത്തിന്റെ പ്രാധാന്യമെന്ത്?; എട്ട് പ്രത്യേക ദ്രവ്യങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?

മലപ്പുറം മോര്‍ഫിങ് കേസ്: പ്രതി തിരുവനന്തപുരത്ത് പിടിയില്‍

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പശ്ചിമ ബംഗാളിൽനിന്ന് പിടിയിൽ; കൊല്ലപ്പെട്ടവരുമായി രണ്ടുമാസത്തെ പരിചയമെന്ന് മൊഴി