malayalam poem stella Mathew ചിത്രീകരണം : സചീന്ദ്രൻ കാറഡുക്ക, സമകാലിക മലയാളം
Malayalam Weekly

ഈയല്‍വേഗം

സ്റ്റെല്ല മാത്യു എഴുതിയ കവിത

സ്റ്റെല്ല മാത്യു

മഞ്ഞിണക്കങ്ങളുടെ മൂടലില്‍

വല്ലപ്പോഴും ഈര്‍പ്പപ്പെടുത്തുന്ന

പക്ഷികളുടെ പാട്ട്.

എന്തോ സംഭവിച്ച മട്ടില്‍ മുറ്റത്തെ

വാഴപ്പൂ.

തേനിറ്റുന്നത് കണ്ണീരിറ്റുന്നതുപോലെ.

ലോകസൗന്ദര്യങ്ങളെ മഞ്ഞുവലയ്ക്കുള്ളില്‍

വരമ്പുകെട്ടി നിര്‍ത്തിയിരിക്കുന്നെങ്കിലും,

സ്ഥായിയല്ല.

ദുഃഖമതല്ല, ഓരോ പൂവിലുമെത്ര

കുഞ്ഞുങ്ങളാണ് കണ്ണു മിഴിക്കാതെ

യാത്രയാകുക.

കണ്ണീര്‍നൂലില്‍ മനംകണ്ട്

മടങ്ങിപ്പോവേണ്ട മഞ്ഞ്

നേരമെത്ര തണുപ്പിച്ച്, കൂട്ടിരിക്കുന്നു.

വാഴപ്പൂവിന്റെ ഉറക്കപ്പീളയടര്‍ന്ന

മുറ്റത്തേയ്ക്ക് കടന്നുവരുന്നവരോട്

പ്രാര്‍ത്ഥന മന്ത്രിച്ച് ഉറുമ്പിന്റെ

കുഞ്ഞുജാഥ.

വിലാപവഴിയുടെ മിടിപ്പില്‍

തുള്ളിയായി

പശ പൊടിച്ചിരിക്കുന്ന

ചേതനയുടെ മിനുപ്പ്.

വാഴച്ചുണ്ടില്‍ പവിഴമൊട്ടു ചാറി,

നുകരാന്‍ വരിക്കവാഴത്തണ്ട്.

അണ്ണാന്‍ കസര്‍ത്ത് വാഴച്ചുണ്ടുപാലത്തെ

പരവേശിതയാക്കിയില്ല.

ഒരിലവിശറി ഇളംവെയിലിലാട്ടം

നിര്‍ത്തി പൊതിഞ്ഞു.

മൂപ്പെത്താത്ത പിടിവിട്ട്

വെട്ടിയരിഞ്ഞിട്ട് തള്ളലില്‍

താഴേയ്ക്കറ്റതാണ്.

ഒരൊറ്റ സെക്കന്റില്‍

അനാഥമാക്കപ്പെട്ടവരുടെ കണ്ണീര്‍പോള

ലോകത്തെവിടെയും ഇങ്ങനെയാവാം.

ചീന്തിയെറിയുന്ന കൂട്ടത്തില്‍,

പൂവിലെ മധുരജലം മോന്തി,

മഞ്ഞുപുത മാറാത്ത മറവിയിലേയ്ക്ക് മായുന്നവര്‍.

ആരൊക്കെയോ വന്നു തിരികെപ്പോവുന്നു.

അല്ല, അവിടെ ആരുമുണ്ടായിരുന്നില്ല.

തണുപ്പെന്ന മരണവീട്ടില്‍ ചൂടറ്റു

ഇടര്‍ന്ന ഈയല്‍വേഗം പൊടുനെ

മനസ്സില്‍ വീണു.

Malayalam poem written by Stella Mathew

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പോറ്റിയുമായി ബന്ധമില്ല; സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് ക്ലീന്‍ ചിറ്റ്; എസ്‌ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

'ഇനി ഡബ്ല്യുസിസിയുടെ മുഖത്ത് എങ്ങനെ നോക്കും ?'; ​​ഗീതു മോഹൻദാസിന് ട്രോൾ പൂരം

ഷു​ഗറും പ്രഷറും കൊളസ്ട്രോളും... 50 കഴിഞ്ഞാൽ പേരയ്ക്ക ഒഴിവാക്കേണ്ട

'പ്രഭാസിനോട് എനിക്ക് ക്രഷ് തോന്നി; ഭക്ഷണം വിളമ്പാൻ മാത്രമല്ല, നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാം'

സിഡ്‌നി ഗ്രൗണ്ടിലെ 79 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥ!; ആഷസില്‍ അവസാന മത്സരവും ജയിച്ച് ഓസട്രേലിയ

SCROLL FOR NEXT