malayalam poem sivadaspurameri  ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക,സമകാലിക മലയാളം
Malayalam Weekly

മുഖാമുഖം

ശിവദാസ് പുറമേരി എഴുതിയ കവിത

ശിവദാസ് പുറമേരി

ഉയരമേ

നിന്റെ ചുമലിൽ കയറി

തലയെടുപ്പോടെ

നിവർന്നുനിൽക്കാൻ

നീയെന്നെ വിളിക്കുമ്പോഴും

എന്റെ നോട്ടം

താഴേക്കാണെന്ന്

നിനക്ക്

തോന്നിയിട്ടുണ്ടാകും.

എടുത്തുപൊക്കി

താഴേക്ക് തള്ളുന്ന

നിന്റെ നിഷ്‌കളങ്കമായ

ക്രൂരവിനോദങ്ങൾ

ഒരുപാട് തവണ

ഞാനും നോക്കി നിന്നിട്ടുണ്ട്.

സത്യം പറഞ്ഞാൽ

കുഞ്ഞുനാളിൽ

നിന്റെ ചുമലിലിരിക്കാൻ

ഞാൻ കൊതിച്ചിട്ടുണ്ട്.

നിന്നെപ്പോലെ

ആഴത്തേയും

എനിക്കിഷ്ടമാണ്.

കടവിൽ

അലസമായിരിക്കുമ്പോൾ

പ്രപഞ്ചത്തിന്റെ

തണുത്ത പ്രതിബിംബം കാട്ടി

ആഴം എന്നെ

ക്ഷണിച്ചുകൊണ്ടിരിക്കും.

ആഴമാണ്

അനശ്വരതയെന്ന്

അലകൾ

പാടിക്കൊണ്ടിരിക്കും.

ഉയരത്തെക്കാൾ

ഉയരത്തിലാണ്

ആഴമെന്ന കാവ്യഭാഷ

ആവർത്തിച്ചുകൊണ്ടിരിക്കും.

പ്രലോഭനത്തിന്റെ

ധ്രുവങ്ങളിൽ

പെട്ടുപോകാതെ,

ആഴവും ഉയരവും

മുഖാമുഖം നിൽക്കുന്ന

ഇടുങ്ങിയ പാതയിലൂടെ

നടക്കുകയാണു ഞാൻ.

എനിക്ക് മുന്നിലും പിന്നിലും

ഒറ്റപ്പെട്ട യാത്രികർ.

അകലെ

മഞ്ഞ് മൂടിയ ആകാശ മലനിര.

പിറകിൽ

കൂടെ നടന്നു കയറിവരുന്ന അഗാധത.

Malayalam poem written by Sivadas purameri

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത പോര് ബസ്സിനെച്ചൊല്ലി, ഇ ബസ് നഗരത്തിനുള്ളില്‍ മതിയെന്ന് മേയര്‍, പറ്റില്ലെന്ന് കെഎസ്ആര്‍ടിസി

ശബരിമല സ്വര്‍ണ്ണക്കൊള്ള: മണി എസ്ഐടിക്കു മുന്നില്‍; എത്തിയത് അഭിഭാഷകനൊപ്പം, കൂടെ ബാലമുരുകനും

'എനിക്കൊരു ആധാര്‍ കാര്‍ഡ് വേണം'; കരഞ്ഞുകൊണ്ട് ഇന്ത്യയില്‍ നിന്നു മടങ്ങുന്ന വിദേശി-വിഡിയോ

'കളങ്കാവൽ' ജനുവരിയിൽ ഒടിടിയിലെത്തും; 'ബസൂക്ക' ഇപ്പോഴും വന്നില്ല! മമ്മൂട്ടി ചിത്രം എവിടെ കാണാം ?

200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ് കോടതിയില്‍, പ്രതിയെ വെറുതെ വിട്ടു

SCROLL FOR NEXT