Sports

ഗോള്‍ 2019: വീണ്ടും കിരീടത്തില്‍ മുത്തമിട്ട് കേരളവര്‍മ്മ കോളേജ് 

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ഇന്റര്‍ കോളേജിയറ്റ് ഫുട്‌ബോള്‍ പോരാട്ടമായ ഗോള്‍ 2019ല്‍ വീണ്ടും തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് കിരീടം ചൂടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ഇന്റര്‍ കോളേജിയറ്റ് ഫുട്‌ബോള്‍ പോരാട്ടമായ ഗോള്‍ 2019ല്‍ വീണ്ടും തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് കിരീടം ചൂടി. അത്യന്തം വാശിയേറിയ മത്സരത്തില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിനെയാണ് കേരളവര്‍മ്മ കോളേജ് പരാജയപ്പെടുത്തിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും 3-3ന് തുല്യത പാലിച്ച മത്സരത്തില്‍ ടൈ ബ്രേക്കറിലാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. ടൈ ബ്രേക്കറില്‍ മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് കേരള വര്‍മ്മ വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. ഗോളിന്റെ എട്ടു പതിപ്പുകളിലായി നാലുതവണയും കിരീടം ഉയര്‍ത്തിയത് കേരളവര്‍മ്മ കോളേജാണ്. അഞ്ചുതവണ ഫൈനലിലും ടീം മാറ്റുരച്ചു.

തുടക്കത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ നിന്നശേഷം സെന്റ് ജോസഫ്‌സ് കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. ഇജാസ്, ശ്രവാന്‍,പ്രശാന്ത് എന്നിവരാണ് സെന്റ് ജോസഫ്‌സിന് വേണ്ടി ഗോളുകള്‍ നേടിയത്. നേരത്തെ ജിതിന്‍, ക്രിസ്റ്റി ഡേവിസ് എന്നിവരുടെ ശ്രമഫലമായാണ് കേരളവര്‍മ്മ മുന്നിട്ടുനിന്നത്. 

24 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ എംപി, നടി മീരാ വാസുദേവ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ