ഫോട്ടോ: ട്വിറ്റർ 
Sports

വിരാട് കോഹ്‌ലിക്കും ഋഷഭ് പന്തിനും 10 ദിവസത്തെ ഇടവേള; മൂന്നാം ട്വന്റി20 കളിക്കില്ല, ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും വിശ്രമം 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ട്വന്റി20യും ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയും കോഹ്‌ലി കളിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 10 ദിവസത്തെ ഇടവേള അനുവദിച്ച് ബിസിസിഐ. ഇതോടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ട്വന്റി20യും ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയും കോഹ്‌ലി കളിക്കില്ല. കോഹ്‌ലിക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനും 10 ദിവസത്തെ ഇടവേള നല്‍കിയിട്ടുണ്ട്. 

കൊല്‍ക്കത്തയിലെ ടീമിന്റെ ബയോ ബബിളില്‍ നിന്നും പുറത്ത് കടന്ന കോഹ്‌ലിയും പന്തും ശനിയാഴ്ച രാവിലെ വീടുകളിലേക്ക് മടങ്ങി. ഈ വരുന്ന ഞായറാഴ്ചയാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലെ അവസാന ട്വന്റി20. എന്നാല്‍ ആദ്യ രണ്ട് കളിയും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. 

ഫെബ്രുവരി 24ന് ലഖ്‌നൗവില്‍ ആദ്യ ട്വന്റി20

മൂന്ന് ട്വന്റി20കളുടെ പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരേയും കളിക്കുന്നത്. ഫെബ്രുവരി 24ന് ലഖ്‌നൗവില്‍ ആദ്യ ട്വന്റി20 ആരംഭിക്കും. 26നും 27നും ധരംശാലയിലാണ് രണ്ടാമത്തേയും മൂന്നാമത്തേയും ട്വന്റി20. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ബയോ ബബിളില്‍ തുടരെ കഴിയേണ്ടി വരുന്ന എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളുടെ ജോലിഭാരവും മാനസിക സമ്മര്‍ദവും കുറയ്ക്കുന്നതിനായാണ് ഇടവേള നല്‍കാനുള്ള ബിസിസിഐ തീരുമാനം എന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT