വിരാട് കോഹ്‌ലി, മാക്‌സ്‌വെല്‍/ഫോട്ടോ: ഐപില്‍, ട്വിറ്റര്‍ 
Sports

1079 ദിവസത്തിന് ശേഷം സിക്‌സ്; ദുര്‍ഭൂതം ഒഴിഞ്ഞതായി മാക്‌സ്‌വെല്‍

മുംബൈക്കെതിരെ 14ാം സീസണിലെ ആദ്യ മത്സരത്തില്‍ 100 മീറ്റര്‍ പറന്ന സിക്‌സാണ് ബാംഗ്ലൂര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ബാറ്റില്‍ നിന്ന് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുംബൈക്കെതിരെ 14ാം സീസണിലെ ആദ്യ മത്സരത്തില്‍ 100 മീറ്റര്‍ പറന്ന സിക്‌സാണ് ബാംഗ്ലൂര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ബാറ്റില്‍ നിന്ന് വന്നത്. 1079 ദിവസത്തിന് ശേഷം മാക്‌സ്‌വെല്ലിന്റെ ബാറ്റില്‍ നിന്ന് ഐപിഎല്ലില്‍ വന്ന ആദ്യ സിക്‌സാണ് അത്. 

2020ലെ ഐപിഎല്‍ സീസണില്‍ 13 കളിയില്‍ നിന്ന് ഒരു സിക്‌സ് പോലും പറത്താന്‍ മാക്‌സ്‌വെല്ലിന് കഴിഞ്ഞില്ല. ഇതോടെ 10 കോടി രൂപയുടെ ചിയര്‍ ലീഡര്‍ എന്ന് വിശേഷിപ്പിച്ച് പരിഹാസവുമായി വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ളവര്‍ മാക്‌സ് വെല്ലിനെതിരെ എത്തിയിരുന്നു. 

മുംബൈക്കെതിരെ ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 11ാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയുടെ ഡെലിവറിയിലാണ് ഐപിഎല്‍ 14ാം സീസണിലെ തന്റെ ആദ്യ സിക്‌സ് മാക്‌സ് വെല്ലിന്റെ ബാറ്റില്‍ നിന്ന് വന്നത്. ചെപ്പോക്ക് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളിലേക്കാണ് പന്ത് വന്ന് വീണത്. മാക്‌സ് വെല്ലിന്റെ പവര്‍ ഷോട്ട് കണ്ട അത്ഭുതം കോഹ് ലിയുടെ മുഖത്തും പ്രകടമായി.

സിക്‌സ് പറത്താന്‍ സാധിക്കാതിരുന്നത് ബാധ്യത പോലെ തോന്നിയിരുന്നു എന്നാണ് മാക്‌സ് വെല്‍ പറയുന്നത്. നല്ല തുടക്കം ലഭിച്ചത് സന്തോഷിപ്പിക്കുന്നു. മറുവശത്ത് ക്യാപ്റ്റന്‍ നിന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായതായും മാക്‌സ് വെല്‍ പറഞ്ഞു. 28 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയാണ് മാക്‌സ് വെല്‍ മടങ്ങിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും ഇവിടെ മാക്‌സ്‌വെല്ലിന്റെ ബാറ്റില്‍ നിന്ന് വന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം