Sports

127 മിനിറ്റ്, ദാ കിടക്കുന്നു ഇംഗ്ലണ്ട്; അയര്‍ലാന്‍ഡ് ഇംഗ്ലണ്ടിന് നേടിക്കൊടുത്ത നാണക്കേടിന്റെ കണക്കുകള്‍

1997ന് ശേഷം സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് കണ്ടെത്തുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

ലോര്‍ഡ്‌സ്‌: ലോകത്തിന്റെ നെറുകയിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനെ ചുരുട്ടി കൂട്ടി ക്രിക്കറ്റിലെ കുഞ്ഞന്മാരായ അയര്‍ലാന്‍ഡ്. ലോകകപ്പിന് പിന്നാലെ വന്ന ടെസ്റ്റില്‍ അയര്‍ലാന്‍ഡിനോട് ആദ്യ ഇന്നിങ്‌സില്‍ 85ന് റണ്‍സിനാണ് ലോക ചാമ്പ്യന്മാര്‍ പുറത്തായത്. 

അഞ്ച് വിക്കറ്റ് വീഴ്ത്തിയ അയര്‍ലാന്‍ഡ് പേസര്‍ തിം മുര്‍ത്താഗാണ് ഇംഗ്ലണ്ടിനെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തത്. ഒന്‍പത് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് മുര്‍ത്താഗ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് മെയ്ഡനും ഇതില്‍ ഉള്‍പ്പെടുന്നു. 

മൂന്ന് വിക്കറ്റ് വീഴ്ത്തി മാര്‍ക് അഡെയ്‌റും, രണ്ട് വിക്കറ്റ് വീഴ്ത്തി റാന്‍കിനും പ്രഹരിച്ചതോടെ ഇംഗ്ലണ്ട് നാണക്കേടിലേക്ക് വീണു. മൂന്ന് കളിക്കാര്‍ മാത്രമാണ് ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ രണ്ടക്കം കടന്നത്. 23 റണ്‍സ് എടുത്ത ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. സാം കറന്‍ 18 റണ്‍സും, സ്‌റ്റോണ്‍ 19 റണ്‍സുമെടുത്തു. 

ഇംഗ്ലണ്ടിനെ തകര്‍ത്ത് ഉയര്‍ന്ന ലീഡ് കണ്ടെത്താന്‍ ഇറങ്ങിയ അയര്‍ലാന്‍ഡ് 207 റണ്‍സിന് ഓള്‍ ഔട്ടായി. 55 റണ്‍സ് എടുത്ത ആന്‍ഡ്ര്യു ബാല്‍ബിര്‍നിയും, 36 റണ്‍സ് എടുത്ത പോള്‍ സ്റ്റിര്‍ലിങ്ങും, 28 റണ്‍സ് എടുത്ത കെവിന്‍ ഒ ബ്രിയാനുമാണ് അയര്‍ലാന്‍ഡിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 

ഇംഗ്ലണ്ട് 85 റണ്‍സിന് പുറത്തായ കളിയിലെ കണക്കുകള്‍ ഇങ്ങനെ

1997ന് ശേഷം സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് കണ്ടെത്തുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 77 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുന്‍പത്തേത്. 

ആദ്യ ഇന്നിങ്‌സില്‍ ഏറ്റവും കുറവ് ഓവര്‍ മാത്രം ഇംഗ്ലണ്ട് കളിക്കുന്ന കളിയും ഇതായി. 23.4 ഓവറിനുള്ളില്‍ ഇംഗ്ലണ്ടിനെ അയര്‍ലാന്‍ഡ് പുറത്താക്കുകയായിരുന്നു. 

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് നീണ്ടുനിന്നത് 127 മിനിറ്റ് മാത്രം. 

ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ അയര്‍ലാന്‍ഡ് താരവുമായി മുര്‍താഗ്

ഇംഗ്ലണ്ടിനെതിരെ ഏറ്റവും കുറവ് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബൗളര്‍ എന്ന നേട്ടവും മുര്‍താഗ് സ്വന്തം പേരിലാക്കി. 13 റണ്‍സാണ് മുര്‍താഗ് വഴങ്ങിയത്. 2009ല്‍ ജെറോം ടെയ്‌ലര്‍ 11 റണ്‍സ് മാത്രം വഴങ്ങി ഇംഗ്ലണ്ടിന്റെ 5 ബാറ്റ്‌സ്മാന്മാരെ മടക്കിയിരുന്നു. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ഇടയില്‍ ഇംഗ്ലണ്ട് ആദ്യ സെഷനില്‍ തന്നെ ഫസ്റ്റ് ഇന്നിങ്‌സില്‍ ഓള്‍ ഔട്ടാവുന്നത് ഇത് മൂന്നാം വട്ടം. 

ഡക്കായി പുറത്തായതോടെ 2019ല്‍ ഏറ്റവും കൂടുതല്‍ വട്ടം ഡക്കായി പുറത്താവുന്ന താരം എന്ന നാണക്കേട് മൊയിന്‍ അലിയുടെ തലയിലേക്കും എത്തി. ആറ് വട്ടമാണ് അക്കൗണ്ട് തുറക്കാനാവാതെ മൊയിന്‍ അലി 2019ല്‍ ക്രീസ് വിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം