Sports

2011 ലോകകപ്പ് ഫൈനലിലെ എട്ട് താരങ്ങള്‍ നേര്‍ക്കുനേര്‍; സച്ചിനും കൂട്ടര്‍ക്കും ഇന്ന് രണ്ടാം മത്സരം

2011 ലോകകപ്പ് ഫൈനലിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയാണ് ഇന്ത്യ ലെജന്‍ഡ്‌സും ലങ്കന്‍ ലെജന്‍ഡ്‌സും കളിക്കളത്തിലിറങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റോഡ് സേഫ്റ്റി ലോക സിരീസില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സ് ഇന്ന് കളത്തിലിറങ്ങും. ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെതിരെ മുംബൈയിലെ ഡിവൈ പട്ടില്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. 

സീരീസിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സിനെതിരെ ഇന്ത്യ ജയം പിടിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിനെതിരെ ത്രില്ലിങ് ജയം പിടിച്ചാണ് ശ്രീലങ്കയുടെ വരവ്. 

2011 ലോകകപ്പ് ഫൈനലിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയാണ് ഇന്ത്യ ലെജന്‍ഡ്‌സും ലങ്കന്‍ ലെജന്‍ഡ്‌സും കളിക്കളത്തിലിറങ്ങുന്നത്. അന്ന് ലോകകപ്പ് ഫൈനല്‍ കളിച്ച എട്ട് കളിക്കാരാണ് ഇന്ന് വീണ്ടും ഗ്രൗണ്ടില്‍ ഒരുമിച്ചിറങ്ങുന്നത്. 

സച്ചിന്‍, മുത്തയ്യ മുരളീധരന്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ചമര കപുഗെദറ, ദില്‍ഷന്‍, യുവി, മുനാഫ് പട്ടേല്‍ എന്നിവര് ലോകകപ്പ് ഓര്‍മയില്‍ വീണ്ടുമേറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ മുത്തയ്യ മുരളീധരന് പരിക്കേറ്റെങ്കിലും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നാണ് സൂചന. 

ഇന്ത്യന്‍ ലെജന്‍ഡ്‌സ് 

സെവാഗ്, സച്ചിന്‍, മുഹമ്മദ് കൈഫ്, യുവരാജ് സിങ്, സമീര്‍ ദിഘേ, ഇര്‍ഫാന്‍ പഠാന്‍, മന്‍പ്രീത് ഗോണി, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ, സായ് രാജ് ബഹ്തുലെ, മുനാഫ് പട്ടേല്‍. 

ശ്രീലങ്കന്‍ ലെജന്‍ഡ്‌സ് 

തിലകരത്‌ന ദില്‍ഷന്‍, റോമേഷ് കലുവിത്രന, മര്‍വന്‍ അട്ടപ്പട്ടു, ചമര കപുഗെദറ, ഉപുല്‍ ചന്ദന, സചിത്ര സേനാനായകേ, അജന്താ മെന്‍ഡിസ്, ഫര്‍വീസ് മഹ്‌റൂഫ്, ചാമിന്ദ വാസ്, രംഗണ ഹെറാത്ത്, മുരളീധരന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !