പത്താം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ജോഷ്വ ഡാ സില്‍വ- ഷമര്‍ ജോസഫ്  എപി
Sports

ഇംഗ്ലണ്ടിനിട്ട് വിന്‍ഡീസിന്‍റെ 'ബാസ്‌ബോള്‍' തല്ല്! രണ്ടാം ടെസ്റ്റില്‍ ലീഡ്

പത്താം വിക്കറ്റില്‍ 71 റണ്‍സ് ചേര്‍ത്ത് ജോഷ്വ ഡാ സില്‍വ- ഷമര്‍ ജോസഫ് സഖ്യം

Author : സമകാലിക മലയാളം ഡെസ്ക്

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് പിടിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 416 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടിയായി ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 457 റണ്‍സെടുത്തു. 41 റണ്‍സ് ലീഡാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്. മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ ഇംഗ്ലണ്ട് വീഴ്ത്തി. എന്നാല്‍ ഒരറ്റത്ത് ജോഷ്വ ഡാ സില്‍വി മികച്ച ബാറ്റിങുമായി കളം വാണു. പത്താമനായി ക്രീസിലെത്തിയ ഷമര്‍ ജോസഫും മികച്ച പിന്തുണ നല്‍കിയതോടെ കളി ഇംഗ്ലണ്ടിന്റെ കൈയില്‍ നിന്നു പോയി. ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ തന്ത്രം അവസാന ഘട്ടത്തില്‍ വിന്‍ഡീസ് അവര്‍ക്കെതിരെ തന്നെ പ്രയോഗിച്ചു.

പത്താം വിക്കറ്റില്‍ ജോഷ്വ ഡാ സില്‍വയും ഷമര്‍ ജോസഫും ചേര്‍ന്നു ബോര്‍ഡില്‍ ചേര്‍ത്തത് 71 റണ്‍സ്. ഷമര്‍ 27 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 33 റണ്‍സെടുത്തു. ജോഷ്വ ഡാ സില്‍വ 122 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം 82 റണ്‍സും കണ്ടെത്തി. താരം പുറത്താകാതെ നിന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഷൊയ്ബ് ബഷീര്‍, ഗസ് അറ്റ്കിന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. മാര്‍ക് വുഡ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

നേരത്തെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി കവെം ഹോഡ്ജ് തിളങ്ങി. താരം 120 റണ്‍സെടുത്തു. അലിക്ക് ആതന്‍സെ 82 റണ്‍സെടുത്തു. താരത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് 48 റണ്‍സെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ഇംഗ്ലണ്ടിനായി. ഒലി പോപ്പ് (121) സെഞ്ച്വറി നേടി. ബെന്‍ ഡുക്കറ്റ് (71), ബെന്‍ സ്റ്റോക്സ് (69) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'