ഫയല്‍ ചിത്രം 
Sports

3 സുഹൃത്തുക്കള്‍ 20 മിനിറ്റ് സിപിആര്‍ നല്‍കി; വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തായ്‌ലന്‍ഡ് പൊലീസ്‌

ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം

Author : സമകാലിക മലയാളം ഡെസ്ക്

കോ സമുയി: ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. തായ്‌ലാന്‍ഡിലെ വില്ലയില്‍ അബോധാവസ്ഥയില്‍ വോണിനെ കണ്ടെത്തുകയായിരുന്നു. ഈ സമയം വോണിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചതായി തായി പൊലീസ് പറയുന്നു. 

മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് വോണിന് സിപിആര്‍ നല്‍കിയത്. വോണും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കോ സമുയിലെ വില്ലയിലാണ് താമസിച്ചിരുന്നത്. രാത്രി ഭക്ഷണത്തിനായി വോണ്‍ വരാതിരുന്നതോടെ സുഹൃത്തുക്കള്‍ വന്ന് നോക്കുമ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. സുഹൃത്തുക്കള്‍ സിപിആര്‍ നല്‍കുകയും ആംബുലന്‍സ് വിളിക്കുകയും ചെയ്തു, തായ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ആശുപത്രിയില്‍ വെച്ച് 5 മിനിറ്റ് സിപിആര്‍ നല്‍കി, പിന്നാലെ മരണം സംഭവിച്ചു

എമര്‍ജന്റി റെസ്‌പോണ്‍സ് വിഭാഗം വില്ലയില്‍ എത്തിയതിന് ശേഷവും 20 മിനിറ്റോളം സിപിആര്‍ നല്‍കി. ഇതിന് ശേഷമാണ് ആംബുലന്‍സില്‍ തായ് ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ വെച്ച് 5 മിനിറ്റ് സിപിആര്‍ നല്‍കി, പിന്നാലെ മരണം സംഭവിച്ചു. മരണ കാരണം വ്യക്തമല്ലെങ്കിലും മരണത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും തായ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത വൃത്തങ്ങള്‍ തായ്‌ലാന്‍ഡിലേക്ക് എത്തുന്നുണ്ട്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോഡ്‌നി മാര്‍ഷ് വിടവാങ്ങി മണിക്കൂറുകള്‍ പിന്നിടും മുന്‍പാണ് വോണിന്റേയും മരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി