ഫോട്ടോ: ട്വിറ്റർ 
Sports

'30 റണ്‍സില്‍ കുരുങ്ങി കിടന്നാല്‍ പോര, 70ലേക്ക് എത്തണം; അശ്രദ്ധമായി വിക്കറ്റ് വലിച്ചെറിയുന്നു'; സഞ്ജുവിനെ ചൂണ്ടി ഹര്‍ഭജന്‍ സിങ് 

മുപ്പതുകള്‍ക്കുള്ളില്‍ തുടരാതെ 70കള്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു എങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുമായിരുന്നു എന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മുപ്പതുകള്‍ക്കുള്ളില്‍ തുടരാതെ 70കള്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു എങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുമായിരുന്നു എന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ്. പ്ലേഓഫില്‍ ബാംഗ്ലൂരിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടാന്‍ ഒരുങ്ങുന്നതിന് മുന്‍പായാണ് ഹര്‍ഭജന്റെ വാക്കുകള്‍. 

സൗത്ത് ആഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. സീസണില്‍ ബാംഗ്ലൂരിനായി മികവ് കാണിച്ച ദിനേശ് കാര്‍ത്തിക് ആണ് പന്തിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായി സംഘത്തില്‍ ഇടം നേടിയത്. 

വലിയ കഴിവുള്ള താരമാണ് സഞ്ജു. എന്നാല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 20, 30 റണ്‍സ് നന്നായി നേടും. പിന്നെ ശ്രദ്ധക്കുറവ് മൂലം വിക്കറ്റ് നഷ്ടപ്പെടുത്തും. സ്പിന്നേഴ്‌സിനും ഫാസ്റ്റ് ബൗളര്‍മാര്‍ക്കും എതിരെ തന്റെ വിക്കറ്റ് സഞ്ജു വലിച്ചെറിയുന്നു. ഈ 30 റണ്‍സ് കണ്ടെത്തുന്നതിന് പകരം 70 റണ്‍സിലേക്ക് എത്താന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടാനെ, ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

റണ്‍സ് സ്‌കോര്‍ ചെയ്‌തെങ്കിലും ബട്ട്‌ലര്‍ ക്വാളിഫയറില്‍ നന്നായി കളിച്ചെന്ന് പറയാനാവില്ലെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. സീസണിന്റെ തുടക്കത്തില്‍ തുടരെ റണ്‍സ് കണ്ടെത്താന്‍ ബട്ട്‌ലറിന് കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ആധിപത്യം ഉറപ്പിച്ചാണ് ബട്ട്‌ലര്‍ കളിച്ചത്. എന്നാല്‍ അവസാന മത്സരത്തില്‍ ബട്ട്‌ലറിന്റെ ഇന്നിങ്‌സില്‍ അനിശ്ചിതത്വങ്ങള്‍ കാണാമായിരുന്നു എന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാണിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT