Sports

300 മത്സരങ്ങള്‍ കളിച്ചു, എനിക്ക് ഭ്രാന്താണെന്ന് നിനക്ക് തോന്നുന്നുണ്ടോ? കുല്‍ദീപിനോട് കലിപ്പിച്ച് ധോനി ചോദിച്ചത്

ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലെ ധോനിയുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാതിരുന്നതോടെയാണ് കുല്‍ദീപിനോട് ധോനി രോക്ഷാകുലനായത്

Author : സമകാലിക മലയാളം ഡെസ്ക്

ക്യാപ്റ്റന്‍ കൂള്‍ എന്ന് ധോനിയെ വിശേഷിപ്പിക്കുന്നു എങ്കിലും കൂളല്ലാത്ത ധോനിയും നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ധോനി തനിക്ക് നേരെ കലിപ്പിച്ച ഒരു സംഭവം വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ സ്പിന്നല്‍ കുല്‍ദീപ് യാദവ്. 

ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലെ ധോനിയുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാതിരുന്നതോടെയാണ് കുല്‍ദീപിനോട് ധോനി രോക്ഷാകുലനായത്. ശ്രീലങ്കയ്‌ക്കെതിരായ ഒരു ട്വിന്റി20 മത്സരത്തിന് ഇടയിലായിരുന്നു സംഭവം. 260 റണ്‍സായിരുന്നു ഇന്ത്യ വിജയലക്ഷ്യം വെച്ചത്. ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരും റണ്‍സ് കണ്ടെത്തുന്ന സമയം. 

കവറില്‍ നിന്നും ഫില്‍ഡറെ മാറ്റിയുള്ള ഫീല്‍ഡിങ് സെറ്റ് ചെയ്യാന്‍ ധോനി നിര്‍ദേശിച്ചെങ്കിലും നിലവിലെ ഫീല്‍ഡ് സെറ്റ് മതിയെന്ന് കുല്‍ദീപ് പറഞ്ഞു. കുല്‍ദീപിന്റെ മറുപടിയില്‍ പ്രകോപിതനായ ധോനി, 300 മത്സരങ്ങള്‍ കളിച്ച എനിക്ക് ഭ്രാന്തുണ്ടോ എന്നായിരുന്നു ധോനി തനിക്ക് നേരെ ചോദിച്ചതെന്ന് കുല്‍ദീപ് പറയുന്നു. 

അതോടെ ഫീല്‍ഡ് ചെയ്ഞ്ചിന് ധോനിയുടെ നിര്‍ദേശം അനുസരിച്ച തനിക്ക് പിന്നാലെ  വിക്കറ്റും വീഴ്ത്താനായി. പിന്നാലെ എന്റെ അടുത്തേക്കെത്തി ധോനി, ഇത് തന്നെയാണ് ഞാന്‍ പറഞ്ഞതെന്നു പറഞ്ഞുവെന്നും കുല്‍ദീപ് ഓര്‍ത്തെടുക്കുന്നു. ചാറ്റ് ഷോ ആയ വാട്ട് ദി ഡക്കിലെത്തിയപ്പോഴായിരുന്നു കുല്‍ദീപിന്റെ വെളിപ്പെടുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാവയായി തുടരാന്‍ ഇല്ല, ഇന്നു മുതല്‍ 'അമ്മ'യില്‍ അംഗമല്ല; അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടന്നു; പൊട്ടിത്തെറിച്ച് ശ്വേത

നെടുങ്കണ്ടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മോഷണം; ജീപ്പിൽ ഫുൾ ടാങ്ക് അടിച്ചു പമ്പ് ജീവനക്കാരെ വെട്ടിച്ച 'ഉണ്ണിക്കുട്ടൻ' ഒടുവിൽ വലയിൽ

'ഷു​ഗർ കട്ട് ഡയറ്റ്'; ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ?

കോപം നിയന്ത്രിക്കാൻ പഠിപ്പിച്ചത് യോഗയെന്ന് രമേശ് ചെന്നിത്തല; അന്താരാഷ്ട്ര യോഗാ ദിനത്തിൽ സന്ദേശങ്ങളുമായി കേരള നേതാക്കൾ

'അമ്മ'യെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ല'; ജനറൽ ബോഡി യോ​ഗത്തിൽ വികാരാധീനനായി മോഹൻലാൽ