കോവിഡ് പരിശോധനയ്ക്ക് പിന്നാലെ മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്‌/ഫോട്ടോ: ട്വിറ്റര്‍ 
Sports

തുടരെ 4 കോവിഡ് ടെസ്റ്റ്, മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന് കിഡംബി ശ്രീകാന്ത്, അമര്‍ഷംപൂണ്ട് ആരാധകര്‍

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ് വാള്‍, എച്ച് എസ് പ്രണോയ് എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായതിന് പിന്നാലെയാണ് കിഡംബി ശ്രീകാന്തിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ഹോങ്കോങ്: കോവിഡ് പരിശോധനയെ തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്. തായ്‌ലാന്‍ഡ് ഓപ്പണിങ് കളിക്കാന്‍ എത്തിയത് മുതല്‍ 4 കോവിഡ് ടെസ്റ്റാണ് നടത്തിയതെന്നും നാലും അസ്വസ്ഥപ്പെടുത്തിയെന്നും കിഡിംബി ശ്രീകാന്ത് പറഞ്ഞു. 

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ് വാള്‍, എച്ച് എസ് പ്രണോയ് എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായതിന് പിന്നാലെയാണ് കിഡംബി ശ്രീകാന്തിന്റെ പ്രതികരണം. മൂക്കില്‍ നിന്ന് രക്തം വരുന്ന ഫോട്ടോയും, രക്തം തുടച്ചിട്ടിരിക്കുന്ന ടിഷ്യുവിന്റെ ചിത്രങ്ങളും ശ്രീകാന്ത് ട്വീറ്റ് ചെയ്തു. 

ഇതിന് വേണ്ടി രക്തം ചീന്താനല്ല ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ് ഇതെന്നും ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ആരംഭിക്കുന്ന തായ്‌ലാന്‍ഡ് ഓപ്പണിനായി ബാങ്കോക്കിലാണ് ഇന്ത്യന്‍ സംഘം. തന്റെ കോവിഡ് ഫലം പോസിറ്റീവ് ആണെന്ന് പറഞ്ഞത് അല്ലാതെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് സൈന നെഹ്‌വാള്‍ പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

SCROLL FOR NEXT