ശ്രേയസ് അയ്യര്‍/ ട്വിറ്റർ 
Sports

ശ്രേയസ് തിരിച്ചെത്തി; പരമ്പര നേടാന്‍ ഇന്ത്യ; നാലാം ടി20 ഇന്ന്

മൂന്ന് മത്സരത്തിലും 200നു മുകളില്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യന്‍ യുവ സംഘത്തിനു സാധിച്ചിരുന്നു. ബാറ്റിങ് സംഘം മിന്നും ഫോമില്‍

Author : സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നാലാം അങ്കത്തിനു. മൂന്നാം പോരാട്ടത്തില്‍ കൈയകലത്തില്‍ നഷ്ടമായ ജയം നാലാം പോരില്‍ സ്വന്തമാക്കി പരമ്പര നേടുകയാണ് ഇന്ത്യന്‍ ലക്ഷ്യം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നിലവില്‍ 2-1 എന്ന നിലയില്‍. 

മൂന്ന് മത്സരത്തിലും 200നു മുകളില്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യന്‍ യുവ സംഘത്തിനു സാധിച്ചിരുന്നു. ബാറ്റിങ് സംഘം മിന്നും ഫോമില്‍. റായ്പുരില്‍ ബാറ്റിങിനു അനുകൂല പിച്ചായതിനാല്‍ ഈ പോരാട്ടത്തിലും വന്‍ റണ്‍സ് പ്രതീക്ഷിക്കാം. 

ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അവസാ രണ്ട് പോരാട്ടങ്ങള്‍ക്കുള്ള ടീമിലാണ് ശ്രേയസിനെ ഉള്‍പ്പെടുത്തിയത്. ഇതോടെയാണ് താരം റായ്പുരില്‍ ടീമിനൊപ്പം ചേര്‍ന്നത്. ഏകദിന ലോകകപ്പില്‍ 500 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്ത ശ്രേയസ് മികച്ച ഫോമില്‍. തിലക് വര്‍മയ്ക്ക് പകരം ശ്രേയസ് അന്തിമ ഇലവനിലേക്ക് എത്തും. 

ബൗളിങ് നിരയില്‍ പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പ്ലെയിങ് ഇലവനില്‍ നിന്നു ഒഴിവായേക്കും. മുകേഷ് കുമാര്‍, ദീപക് ചഹര്‍, ആവേശ് ഖാന്‍ എന്നിവരായിരിക്കും ഇന്ന് കളിക്കാനിറങ്ങുക. 

ഓസ്‌ട്രേലിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ അടക്കമുള്ള താരങ്ങളുടെ അഭാവത്തിലാണ് ഇറങ്ങുന്നത്. ലോകകപ്പ് കളിച്ച ട്രാവിസ് ഹെഡ്ഡ് മാത്രമാണ് നിലവില്‍ ടീമിലുള്ളത്. മാക്‌സ്‌വെല്ലടക്കം ആറ് താരങ്ങള്‍ മൂന്നാം ടി20 അവസാനിച്ചതോടെ നാട്ടിലേക്ക് മടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു