അർധ സെഞ്ച്വറി നേടിയ അഭിഷേക് ശർമ എക്സ്
Sports

20 പന്തില്‍ 59; 'റൺസ് അഭിഷേകത്തിൽ' ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷ ഒലിച്ചു പോയി!

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അനായാസ ജയം

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്‍ പ്ലേ ഓഫ് സാധ്യതയില്‍ നിന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പുറത്ത്. നിര്‍ണായക പോരാട്ടത്തില്‍ അവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു പരാജയപ്പെട്ടു. ആറ് വിക്കറ്റിന്റെ അനായാസ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 7 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ബൗളര്‍മാര്‍ക്ക് അതു പ്രതിരോധിക്കാനായില്ല. 18.2 ഓവറില്‍ എസ്ആര്‍എച് 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം 206 റണ്‍സ് അടിച്ചെടുത്തു.

വെറും 20 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം 59 റണ്‍സ് വാരിയ അഭിഷേക് ശര്‍മയുടെ കിടിലന്‍ വെടിക്കെട്ടാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്. രവി ബിഷ്‌ണോയ് എറിഞ്ഞ ഏഴാം ഓവറില്‍ തുടരെ നാല് സിക്‌സുകളാണ് അഭിഷേക് തൂക്കിയത്. 18 പന്തില്‍ താരം അര്‍ധ സെഞ്ച്വറിയിലെത്തി.

പിന്നീടെത്തിയവരും മികവോടെ ബാറ്റി വീശി. ഇഷാന്‍ കിഷന്‍ 28 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 35 റണ്‍സെടുത്തു. ഹെയ്ന്റിച് ക്ലാസന്‍ 28 പന്തില്‍ ഒരു സിക്‌സും 4 ഫോറും സഹിതം 47 റണ്‍സടിച്ചു. 21 പന്തില്‍ 3 ഫോറുകള്‍ സഹിതം കാമിന്ദു മെന്‍ഡിസ് 32 റണ്‍സും വാരി.

ലഖ്‌നൗ നിരയില്‍ ദിഗ്വേഷ് രാതി രണ്ട് വിക്കറ്റെടുത്തു. വില്‍ ഒറൂര്‍ക്കി, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രവി ബിഷ്‌ണോയ് ഒറ്റ ഓവര്‍ മാത്രമാണ് എറിഞ്ഞത്. ഈ ഓവറില്‍ താരം വഴങ്ങിയത് 26 റണ്‍സ്.

നേരത്തെ ടോസ് നേടി എസ്ആര്‍എച് ബൗളിങ് എടുക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന ഓപ്പണിങ് സഖ്യവും നിക്കോളാസ് പൂരാന്‍ ഫോമിലേക്ക് തിരിച്ചെത്തി മികച്ച ബാറ്റിങ് പുറത്തെടുത്തതും അവരുടെ മികച്ച സ്‌കോറില്‍ നിര്‍ണായകമായി. മറ്റൊരാളും രണ്ടക്കം കടന്നില്ല എന്നതും ശ്രദ്ധേയം.

മാര്‍ഷും മാര്‍ക്രവും അര്‍ധ സെഞ്ച്വറികള്‍ നേടി. ഒന്നാം വിക്കറ്റില്‍ 115 റണ്‍സെടുത്താണ് സഖ്യം പിരിഞ്ഞത്. മാര്‍ഷ് 39 പന്തില്‍ 6 ഫോറും 4 സിക്സും സഹിതം 65 റണ്‍സെടുത്തു. മാര്‍ക്രം 38 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 61 റണ്‍സും അടിച്ചു. നിക്കോളാസ് പൂരാന്‍ 26 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 45 റണ്‍സും അടിച്ചെടുത്തു.

ഇടവേള കഴിഞ്ഞ് പോരാട്ടം തുടങ്ങിയപ്പോഴും ക്യാപ്റ്റന്‍ ഋഷഭ് പന്തിന് നിരാശ തന്നെ. താരം 7 റണ്‍സുമായി മടങ്ങി.

ഹൈദരാബാദിനായി ഇഷാന്‍ മലിംഗ 2 വിക്കറ്റെടുത്തു. ഹര്‍ഷ് ദുബെ, ഹര്‍ഷല്‍ പട്ടേല്‍, നിതിഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

Kerala CM Selection Live: ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിലെത്തും

സെക്രട്ടറിയുടെ വിശദീകരണം ജനങ്ങള്‍ക്ക് മനസ്സിലാകുന്നതല്ല, സംഘടനാതലത്തില്‍ വീഴ്ച, അടിമുടി മാറണം; സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും ?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടി, റിപ്പോർട്ട്

'ആറാമതും കാൻസർ, മുഖം തന്നെ മാറിപ്പോയി, എന്നിട്ടും അദ്ദേഹം വിട്ടുപോയില്ല'; ജീവിതം പറഞ്ഞ് നടനും ഭാര്യയും

SCROLL FOR NEXT