Abhishek Sharma’s rapid fifty powers India win, Yuvraj Singh reacts  @imD12kunal
Sports

എന്റെ റെക്കോർഡ് തകർക്കാൻ ആയില്ലേ?, വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ ട്രോളി യുവരാജ് സിങ്

ഹാർദിക് പാണ്ഡ്യയുടെ 16 പന്തിലെ അർധസെഞ്ചുറി എന്ന നേട്ടം മറികടന്ന അഭിഷേകിന് മുന്നിൽ ഇനി 2007 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ് നേടിയ 12 പന്തിലെ ചരിത്ര അർധസെഞ്ചുറി മാത്രമാണ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ മിന്നും പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ പുറത്തെടുത്തത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 14 പന്തിൽ അർധസെഞ്ചുറി നേടിയിരുന്നു. ഈ പ്രകടനത്തിലൂടെ അഭിഷേക് ശർമ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി.  ടി20യില്‍ വേഗത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അഭിഷേക് ശര്‍മ. 

ഹാർദിക് പാണ്ഡ്യയുടെ 16 പന്തിലെ അർധസെഞ്ചുറി എന്ന നേട്ടം മറികടന്ന അഭിഷേകിന് മുന്നിൽ ഇനി 2007 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ് നേടിയ 12 പന്തിലെ ചരിത്ര അർധസെഞ്ചുറി മാത്രമാണ്.

മത്സരത്തിന് ശേഷം അഭിഷേക് ശർമയെ ട്രോളികൊണ്ട് യുവരാജ് സിങ് എക്സിൽ പോസ്റ്റുമിട്ടു. “ഇനിയും 12 പന്തിൽ അർധസെഞ്ചുറി നേടാനായിലല്ലേ ?” എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഒപ്പം “നന്നായി കളിച്ചു, മുന്നോട്ട് ശക്തമായി പോകൂ,” എന്നും യുവരാജ് ആശംസിച്ചു.

മത്സരത്തിന് ശേഷം യുവരാജ് സിങിന്റെ റെക്കോർഡ് മറികടക്കാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോൾ അഭിഷേകിന്റെ മറുവപ്പടി ഇങ്ങനേ. “അത് അസാധ്യമായാ ഒരു കാര്യമാണ്, എന്നാലും ക്രിക്കറ്റിൽ എന്തും സംഭവിക്കാം.'' മുൻപ് യുവരാജ് സിങിന്റെ കീഴിൽ അഭിഷേക് ശർമ പ്രത്യേകം പരിശീലനം നടത്തിയിരുന്നു.

Sports news: Abhishek Sharma smashes second-fastest T20I fifty as India crush New Zealand, Yuvraj Singh reacts on X.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെറുതെ എന്തിനാ പൊല്ലാപ്പ്; ഐക്യത്തിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു: ജി സുകുമാരന്‍ നായര്‍

കോട്ടയത്ത് ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; കുടുംബപ്രശ്‌നമെന്ന് പൊലീസ് നിഗമനം

കുഞ്ഞികൃഷ്ണന്‍ സിപിഎമ്മില്‍ നിന്ന് 'ഔട്ട്'; പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

യോജിച്ചു പോകണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കട്ടെ; എന്‍എസ്എസ് പിന്മാറ്റത്തില്‍ അഭിപ്രായം പറയാനില്ല: വിഡി സതീശന്‍

ഇനി കളി മാറും; മുന്നേറ്റനിരയിൽ കളിക്കാൻ ഫ്രഞ്ച് താരം, മാറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

SCROLL FOR NEXT