ആല്‍ഫിയ x
Sports

ഏഷ്യന്‍ പാരാ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; അഭിമാനമായി ആല്‍ഫിയ ജെയിംസ്

വീല്‍ചെയര്‍ ബാഡ്മിന്റനില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

നഗോയ: ഏഷ്യന്‍ പാരാ ഗെയിംസില്‍ മലയാളി താരത്തിന് ചരിത്രമെഡല്‍. വീല്‍ചെയര്‍ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ആല്‍ഫിയ ജെയിംസും പല്ലവി കലുഷെഹല്ലിയും അടങ്ങിയ സഖ്യം വെങ്കലം നേടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

വീല്‍ചെയര്‍ ബാഡ്മിന്റനില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുന്നത്. സെമിഫൈനലില്‍ ചൈനയുടെ സു ടിംഗ്ടിങ്, യാങ് ഫാന്‍ സഖ്യത്തോട് 3-21, 9-21 എന്ന സ്‌കോറിന് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സഖ്യത്തിന് വെങ്കലമെഡല്‍ ലഭിച്ചത്.

മൂവാറ്റുപുഴ പിറമാടം സ്വദേശിയായ ആല്‍ഫിയ ജെയിംസ്, 17ാം വയസ്സില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നാലാം നിലയില്‍ നിന്നു താഴേക്ക് വീണാണ് അരയ്ക്ക് താഴെ തളര്‍ന്നത്. ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ആല്‍ഫിയ ഇതിനു ശേഷമാണ് പാരാ ഗെയിംസിലേക്ക് തിരിഞ്ഞത്. ആദ്യ പവര്‍ലിഫ്റ്റിങ്ങായിരുന്നു ഇനം. ഇതിനുശേഷമാണ് ബാഡ്മിന്റനിലേക്ക് വന്നത്.

Alphiya James historic bronze medal win at the Asian Para Games marks India's first-ever wheelchair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വേണ്ടത് സ്തുതിപാഠകരെയല്ല, ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയതില്‍ ദുഃഖം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്‍

ദിവസം 400 രൂപ മാറ്റിവെയ്ക്കാമോ?; പത്തുവര്‍ഷം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

തീപ്പൊരി ചിതറി ദക്ഷിണാഫ്രിക്കൻ പേസർമാർ; ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 99 റൺസിന് പുറത്ത്, ഫോളോ ഓൺ

ഓപ്പോ ഫൈന്‍ഡ് എക്സ് 10 സീരീസ് ലോഞ്ച് നാളെ; അറിയാം ഫീച്ചറുകള്‍

'സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ, വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിച്ച് ജീവിക്കേണ്ടി വന്നേനേ'; അനിഷ്മ അനിൽകുമാർ