anfal batting kerala cricket league
Sports

27 പന്തില്‍ അടിച്ചൂകൂട്ടിയത് 52 റണ്‍സ്, മൂന്ന് നിര്‍ണായക വിക്കറ്റ്; അന്‍ഫലിന്റെ ഓള്‍റൗണ്ട് പ്രകടനം പാഴായി

കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കാസര്‍കോട് പള്ളം സ്വദേശിയായ മുഹമ്മദ് അന്‍ഫല്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധേയനായി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കാസര്‍കോട് പള്ളം സ്വദേശിയായ മുഹമ്മദ് അന്‍ഫല്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധേയനായി. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് വേണ്ടി കളത്തിലിറങ്ങിയ അന്‍ഫല്‍, മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 27 പന്തില്‍ നിന്ന് 3 ബൗണ്ടറിയുടെയും 5 സിക്‌സറുകളുടെയും അകമ്പടിയോടെ 52 റണ്‍സ് അടിച്ചുകൂട്ടിയ അന്‍ഫല്‍, ആലപ്പി റിപ്പിള്‍സിന്റെ മുന്‍ നിരയിലെ മൂന്ന് ബാറ്റര്‍മാരെയാണ് പവനലിലേക്ക് അയച്ചത്. എന്നാല്‍ മത്സരത്തില്‍ അന്‍ഫലിന് ടീമിനെ ജയിപ്പിക്കാന്‍ ആയില്ല. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഗ്ലോബ് സ്റ്റാര്‍സിനെതിരെ ആലപ്പിയുടെ വിജയം.

മത്സരത്തില്‍ ഓപ്പണ്ണര്‍ ജലജ് സക്‌സേന, ആലപ്പി റിപ്പിള്‍സ് ക്യാപ്റ്റനായ മുഹമ്മദ് അസറുദ്ദീന്‍,മുഹമ്മദ് കൈഫ് എന്നീ വിലപ്പെട്ട 3 വിക്കറ്റുകളാണ് അന്‍ഫല്‍ സ്വന്തമാക്കിയത്. 11. 1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയില്‍ പതറിയിരുന്ന കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ, അന്‍ഫലും സല്‍മാന്‍ നിസാറും ചേര്‍ന്ന കൂട്ടുകെട്ടാണ് 176 റണ്‍സ് എന്ന മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 53 പന്തുകളില്‍ നിന്ന് 105 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ക്രിക്കറ്റിലേക്കുള്ള അന്‍ഫലിന്റെ യാത്രയില്‍ സഹോദരന്‍ ആസിഫിന്റെ പിന്തുണയാണ് വഴിത്തിരിവായത്. മുഹമ്മദ് കുന്‍ഹി, സുഹറ ദമ്പതികളുടെ മകനായ 35 വയസ്സുകാരന്‍ അന്‍ഫല്‍, കെസിഎ റോയല്‍സ്, കെസിഎ ടൈഗേഴ്‌സ്, മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് എന്നിവയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Anfal's all-round performance went in vain; he scored 52 runs from 27 balls and took three crucial wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT