അർജുൻ ടെണ്ടുൽക്കർ/ ട്വിറ്റർ 
Sports

'എന്നെ നായ കടിച്ചു, നെറ്റ്സിൽ പോലും പന്തെറിഞ്ഞില്ല'- വെളിപ്പെടുത്തി അർജുൻ ടെണ്ടുൽക്കർ (വീഡിയോ)

ലഖ്നൗ ടീം പങ്കിട്ട വീഡിയോയിലാണ് താരം നായയുടെ കടിയേറ്റ സംഭവം വെളിപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ഈ സീസണിലാണ് ഐപിഎല്ലിൽ അരങ്ങേറിയത്. മികച്ച ചില ഓവറുകൾ എറിഞ്ഞെങ്കിലും അർജുന് സ്ഥിരത ഇല്ലായ്മ പ്രശ്നമായി. അതിനിടെ തനിക്ക് നായയുടെ കടിയേറ്റതായി വെളിപ്പെടുത്തിയിരിക്കുകയാണ് അർജുൻ. ഇന്ന് മുംബൈ ഇന്ത്യൻസ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടാനിറങ്ങുകയാണ്. ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. 

ലഖ്നൗ ടീം പങ്കിട്ട വീഡിയോയിലാണ് താരം നായയുടെ കടിയേറ്റ സംഭവം വെളിപ്പെടുത്തിയത്. ലഖ്നൗ താരങ്ങളായ മുഹ്സിൻ ഖാൻ, യുധ്‌വീർ സിങ് എന്നിവരോട് സൗഹൃദം പങ്കിടുന്നതിനിടെയാണ് ഇക്കാര്യം അർജുൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം തന്നെ നായ കടിച്ചെന്നും തനിക്ക് അതിനാൽ നെറ്റ്സിൽ പോലും പന്തെറിയാൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു.

സീസണിൽ മൂന്ന് വിക്കറ്റുകളാണ് അർജുൻ വീഴ്ത്തിയത്. 9.35 എക്കോണമി താരത്തിന് തിരിച്ചടിയായി. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ ഒരു ഓവറിൽ 31 റൺസെടുത്തത് ട്രോളുകൾക്ക് വിധേയമായിരുന്നു. സ്ഥിരത ഇല്ലായ്മ താരത്തിന്റെ ടീമിലെ സ്ഥിരം സാന്നിധ്യത്തിന് വിലങ്ങായി മാറുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT