Arshdeep Singh x
Sports

100ാം പോരില്‍... 150 വിക്കറ്റുകള്‍? ചരിത്ര നേട്ടത്തിനരികെ അര്‍ഷ്ദീപ് സിങ്!

ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പര ഇന്ന് മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ചരിത്ര നേട്ടത്തിന്റെ വക്കിലാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. അന്താരാഷ്ട്ര ടി20യില്‍ 150 വിക്കറ്റുകളെന്ന നാഴികക്കല്ലിന് അരികിലാണ് ഇന്ത്യന്‍ പേസര്‍. അന്താരാഷ്ട്ര ടി20യില്‍ 150 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരിക്കലും മായാത്ത ചരിത്ര നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ക്രൈസ്റ്റ് ചര്‍ച്ചിലാണ് ആദ്യ ടി20 പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം.

പരമ്പരയില്‍ 5 മത്സരങ്ങളുണ്ട്. 5 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ താരം 150 വിക്കറ്റുകളെന്ന നേട്ടത്തിലെത്തും. നിലവില്‍ 145 വിക്കറ്റുകള്‍ അര്‍ഷ്ദീപിന്റെ പേരിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി20യില്‍ തോളിനു പരിക്കേറ്റ് താരം കളിക്കാനിറങ്ങിയിരുന്നില്ല. പരിക്കിന്റെ പ്രശ്‌നങ്ങള്‍ തീര്‍ത്താണ് അര്‍ഷ്ദീപ് ഇന്നത്തെ ആദ്യ പോരിനൊരുങ്ങുന്നത്.

ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ താരം നിലവില്‍ അര്‍ഷ്ദീപ് സിങാണ്. 99 മത്സരങ്ങളില്‍ നിന്നാണ് അര്‍ഷ്ദീപിന്റെ 145 വിക്കറ്റുകള്‍. ഇന്ന് പ്ലെയിങ് ഇലവനില്‍ എത്തിയാല്‍ താരത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലെ 100ാം ടി20 പോരാട്ടമായും ഇത് മാറും.

2022ലാണ് അര്‍ഷ്ദീപ് ഇന്ത്യക്കായി അരങ്ങേറിയത്. പിന്നീട് ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ സ്ഥിരം സാന്നിധ്യമാണ് പഞ്ചാബ് കിങ്‌സ് താരം. 2 തവണ നാല് വിക്കറ്റ് നേട്ടവും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും താരം അന്താരാഷ്ട്ര ടി20യില്‍ സ്വന്തമാക്കിയിട്ടുണ്ട്. 51 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തതാണ് മികച്ച നേട്ടം.

നേട്ടം സ്വന്തമാക്കിയാല്‍, ലോക ക്രിക്കറ്റില്‍ 150 ടി20 വിക്കറ്റുകള്‍ വീഴ്ത്തുന്ന ഒന്‍പതാം താരമായി അര്‍ഷ്ദീപ് മാറും. നിലവില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് അന്താരാഷ്ട്ര ടി20യില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. താരത്തിന് 118 മത്സരങ്ങളില്‍ നിന്ന് 197 വിക്കറ്റുകള്‍.

Arshdeep Singh is on the verge of creating history as India prepare for their five-match T20I series against New Zealand, with the left-arm pacer needing just five more wickets to become the first Indian bowler to reach 150 wickets in the format

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നൂ വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10ഇടത്ത് യെല്ലോ

ആലപ്പുഴയിലെ മെയിന്റനന്‍സ് ഡിപ്പോ അടച്ചുപൂട്ടാന്‍ നീക്കം; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടിയത് സംശയാസ്പദം: കെസി വേണുഗോപാല്‍

കാസർകോട് ജനറൽ ആശുപത്രിയിൽ ചട്ടങ്ങൾ ലംഘിച്ച് താൽക്കാലിക ജീവനക്കാരെ നിലനിർത്തി; വിജിലൻസ് അന്വേഷണം

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു

'കയ്യടികൾക്ക് പകരം കൂവൽ, മലയാളത്തിലെ പലരും ചേർന്ന് മൂലയ്ക്കിരുത്താൻ നോക്കി; എന്നിട്ടും ഒറ്റയ്ക്ക് നിന്ന് പടവെട്ടി', നടിയെക്കുറിച്ച് ആലപ്പി അഷ്റഫ്