Ashish Nehra x
Sports

'പ്രായോ​ഗിക ബുദ്ധിയുള്ള ക്രിക്കറ്റർ; ​ആശിഷ് നെഹ്റ ഇന്ത്യൻ കോച്ച് ആകണം'

ഇന്ത്യയുടെ ഭാവി പരിശീലകനെ നിർദ്ദേശിച്ച് മുൻ താരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ​ഗുജറാത്ത് ടൈറ്റൻസ് കോച്ച് ആശിഷ് നെഹ്റയെ പരി​ഗണിക്കണമെന്നു മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. നിലവിലെ കോച്ച് ​ഗൗതം ​ഗംഭീറിനു ശേഷം ബിസിസിഐക്ക് സമീപിക്കാവുന്ന ഓപ്ഷനാണ് നെഹ്റയെന്നു മഞ്ജരേക്കർ പറയുന്നു. ​

ഗുജറാത്തിനു ഐപിഎൽ കിരീടം നേടാൻ സാധിച്ചില്ലെങ്കിലും ടീമിനെ ഫൈനൽ വരെ എത്തിക്കാൻ നെഹ്റയുടെ തന്ത്രങ്ങൾക്കു സാധിച്ചിരുന്നു. അഞ്ച് വർഷത്തിനിടെ 3 ഫൈനലുകളാണ് ​ഗുജറാത്ത് കളിച്ചത്. ആദ്യ വരവിൽ തന്നെ കിരീട നേട്ടമെന്ന സ്വപ്ന സമാന തുടക്കമിട്ട നെഹ്റയുടെ സംഘം 4 തവണയും പ്ലേ ഓഫിലുമെത്തി. നിലവിൽ നെഹ്റയുടെ കരിയർ ​ഗ്രാഫ് ഉയരെ നിൽക്കുന്ന ഘട്ടത്തിലാണ് മഞ്ജരേക്കറുടെ ശ്രദ്ധേയ നിർദ്ദേശം.

'ഇന്ത്യ ഒരു ടി20 പരിശീലകനെ തിരയുകയാണെങ്കില്‍ ഫലം കാണിച്ചുതന്ന ഒരാളാണ് നെഹ്റ. മികച്ച റെക്കോര്‍ഡാണ് നെഹ്റയ്ക്കുള്ളത്. അദ്ദേഹം തികച്ചും പ്രായോഗിക ബുദ്ധിയുള്ള ക്രിക്കറ്ററാണ്. കളിയെ വൈകാരികമായി കാണുന്നതിന് പകരം ടീമിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും'.

'കളിയെ കൃത്യമായി വായിക്കാനുള്ള കഴിവും മറ്റുള്ളവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കാത്ത സ്വഭാവവും നെഹ്റയെ വേറിട്ടു നിര്‍ത്തുന്നു. വിജയങ്ങളുടെ ക്രെഡിറ്റ് സ്വന്തമായി എടുക്കാന്‍ താത്പര്യപ്പെടാതെ പിന്നില്‍ നിന്നു ജോലി ചെയ്യാനാണ് നെഹ്റ ഇഷ്ടപ്പെടുന്നത്. നെഹ്റയെ ടീമിലെത്തിക്കുകയാണെങ്കില്‍ അത് ബൗളിങ് പരിശീലകനായോ കൺസൾട്ടന്റായോ അല്ല പരി​ഗണിക്കേണ്ടത്. മുഖ്യ പരിശീലകനാക്കണം'- മഞ്ജരേക്കർ വ്യക്തമാക്കി.

Sanjay Manjrekar throws his weight behind Ashish Nehra to become the next India T20I head coach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിൻറെ മിന്നൽ സമരം; രാഹുലും പ്രിയങ്കയും തെരുവിൽ,മന്ത്രി വിഷ്ണുനാഥും എംപിമാരും അറസ്റ്റിൽ

'ജെന്‍-സിയോട്, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഔദാര്യമല്ലെന്ന് ദിവ്യ പ്രഭ

'ഇനി അധികനേരം കാത്തുനിൽക്കേണ്ട',പീക്ക് അവറിൽ അധിക സര്‍വീസ്; നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

ഗള്‍ഫില്‍ വ്യാജ ബ്രാന്‍ഡുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു; 3,699 ഓളം വ്യാജ വസ്ത്രങ്ങള്‍ പിടികൂടി

സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; നഷ്ടം വരാതിരിക്കാന്‍ ഇതാ നാലു ടിപ്പുകള്‍