Ashwin backs Sanju Samson, urges patience in selection  Special arrangment
Sports

ഗില്ലിന് വേണ്ടി സഞ്ജുവിനെ പുറത്തിരുത്തി, ഇപ്പോൾ പുറത്താക്കാനും ശ്രമം; താരത്തെ പിന്തുണച്ച് അശ്വിൻ

തുടക്കം മുതൽ ബൗളർമാരെ ആക്രമിച്ചു കളിക്കുന്നതിനിടെയാണ് സഞ്ജു സാംസൺ പുറത്താകുന്നത്. ഇപ്പോൾ സഞ്ജുവിനെ ശിക്ഷിക്കുന്നത് നീതിയല്ലെന്നും അശ്വിൻ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജുവിന്റെ മോശം പ്രകടനത്തിന് പിന്നാലെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇതിന് പിന്നാലെ സഞ്ജുവിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ടീമിലെ അനാവശ്യ മാറ്റങ്ങൾ ഒഴിവാക്കണമെന്നും സഞ്ജുവിന് ഇനിയും അവസരം നൽകണമെന്നും അശ്വിൻ പറഞ്ഞു.

“ഇപ്പോൾ തന്നെ സഞ്ജുവിനെ പുറത്താക്കാൻ ചിന്തിക്കുന്നത് ശരിയല്ല. നന്നായി കളിച്ചപ്പോൾ സഞ്ജുവിന് അവസരങ്ങൾ നൽകിയിരുന്നില്ല. ഇപ്പോൾ ഇഷാൻ നന്നായി കളിക്കുന്നുണ്ട്. ഇനി അയാളുടെ പൊസിഷനും മാറ്റി ‘സർക്കസ്’ കളിക്കാൻ ടീം മാനേജ്‍മെന്റ് തയ്യാറാകരുത് '' അശ്വിൻ തുറന്നടിച്ചു.

തുടക്കം മുതൽ ബൗളർമാരെ ആക്രമിച്ചു കളിക്കുന്നതിനിടെയാണ് സഞ്ജു സാംസൺ പുറത്താകുന്നത്. ഇപ്പോൾ സഞ്ജുവിനെ ശിക്ഷിക്കുന്നത് നീതിയല്ലെന്നും അശ്വിൻ വ്യക്തമാക്കി.

ഏകദേശം മൂന്ന് മാസത്തിന് ശേഷം ഓപ്പണറായി ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. ശുഭ്മാൻ ഗില്ലിന് മുൻഗണന നൽകിയതിനെ തുടർന്ന് ഏകദേശം 15 ടി20 മത്സരങ്ങൾ താരത്തിന് നഷ്ടപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഹമ്മദാബാദ് ടി20യിൽ ഓപ്പണറായി തിരിച്ചെത്തിയ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന് പിന്നാലെ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ സെലക്ടർമാർ തെരഞ്ഞെടുക്കുക ആയിരുന്നു. എന്നാൽ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇതുവരെ സഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല.

Sports news: Too early to drop Sanju Samson, warns R Ashwin amid selection debate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഐക്യം പ്രായോഗികമല്ല'; എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറി

ഇനി കളി മാറും; മുന്നേറ്റനിരയിൽ കളിക്കാൻ ഫ്രഞ്ച് താരം, മാറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

വിഎസിനൊപ്പമുള്ള ചിത്രം; പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡ്

'പാര്‍ലെ ജിയും പച്ചവെള്ളവും കുടിച്ച് ജീവിച്ചു, ചായ പോലുമില്ല; ഹോട്ടല്‍ ജോലിയും ചെയ്തു'; ജീവിതം പറഞ്ഞ് വിക്രാന്ത് മാസി

ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഇടപെടണം; ഒരു ഉറപ്പ് സഞ്ജുവിന് നൽകണം, പിന്തുണയുമായി മുൻ ഇന്ത്യൻ താരം

SCROLL FOR NEXT