വെള്ളി നേടിയ മേരി കോം, സ്വർണ്ണനേട്ടവുമായി പൂജ റാണി/ ചിത്രം: ട്വിറ്റർ 
Sports

ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പൂജ റാണിക്ക് സ്വർണം; ഫൈനലിൽ പരാജയപ്പെട്ട് മേരി കോമിന് വെള്ളി 

ഉസ്ബെക്കിസ്ഥാന്റെ മവ്ലൂഡ മോവ്ലോണ ആയിരുന്നു പൂജയുടെ എതിരാളി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പൂജ റാണിക്ക് സ്വർണം. 75 കിലോ ഗ്രാം വിഭാഗത്തിലാണ് നിലവിലെ ചാമ്പ്യൻ തന്നെയായ പൂജ നേട്ടം സ്വന്തമാക്കിയത്. ഉസ്ബെക്കിസ്ഥാന്റെ മവ്ലൂഡ മോവ്ലോണ ആയിരുന്നു പൂജയുടെ എതിരാളി. ആദ്യ റൗണ്ടിൽ വാക്ക് ഓവർ ലഭിച്ച പൂജ കൃത്യമായ ആധിപത്യത്തോടെയാണ് സ്വർണം സ്വന്തമാക്കിയത്. 

51 കിലോ ഗ്രാം വിഭാഗം ഫൈനലിൽ ആറ് തവണ ലോക ചാമ്പ്യയായ മേരി കോം പരാജയപ്പെട്ടതോ‌ടെ വെള്ളിയിലൊതുങ്ങി.  ഖസാക്കിസ്ഥാന്റെ നാസിം ക്യാസയ്ബെയോട് 2-3 എന്ന സ്കോറിലായിരുന്നു തോൽവി. ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ മേരി കോമിന്റെ  ഏഴാം മെഡലാണിത്. 

ടൂർണമെന്റിൽ ആദ്യമായി മത്സരിക്കാനിറങ്ങിയ ലാൽബുവാസാഹി (64 കിലോ ഗ്രാം), അനുപമ (81 കിലോ ഗ്രാം) എന്നിവരും വെള്ളി നേടി.  മേരിയുടെ തോൽവി. ലാൽബുവാസാഹി ഖസാക്കിന്റെ മിലന സാഫ്രനോവയോടും അനുപമ മുൻ ലോകചാമ്പ്യയായ ഖസാക്കിസ്ഥാന്റെ ലസാറ്റ് കുങ്കെയ്ബയേവയോടുമാണ് പരാജയം സമ്മതിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി