വീഡിയോ ദൃശ്യം 
Sports

റഫറി കൈമുട്ടുകൊണ്ട് റോബർട്സന്റെ മുഖത്ത് ഇടിച്ചു, ഒപ്പം മഞ്ഞക്കാർഡും! പ്രീമിയർ ലീ​ഗിൽ വിവാദം കത്തുന്നു (വീഡിയോ)

ലിവർപൂൾ താരം ആൻഡ്രു റോബർട്സനെ അസിസ്റ്റന്റ് റഫി കോൺസ്റ്റന്റൈൻ ഹാറ്റ്സിഡാകിസ് കൈമുട്ടുകൊണ്ട് മുഖത്തിടിച്ചതാണ് വിവാ​ദത്തിന് വഴിയൊരുക്കിയത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വീണ്ടും കളിക്കാരും റഫറിയും തമ്മിലുള്ള വിവാദം. ഇന്നലെ നടന്ന ലിവർപൂൾ- ആഴ്സണൽ മത്സത്തിനിടെയാണ് പുതിയ വിവാദം. ആവേശകരമായ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്. മത്സരം 2-2ന് സമനിലയിൽ അവസാനിച്ചു. 

ലിവർപൂൾ താരം ആൻഡി റോബർട്സനെ അസിസ്റ്റന്റ് റഫി കോൺസ്റ്റന്റൈൻ ഹാറ്റ്സിഡാകിസ് കൈമുട്ടുകൊണ്ട് മുഖത്തിടിച്ചതാണ് വിവാ​ദത്തിന് വഴിയൊരുക്കിയത്. ഇക്കാര്യം ചോദ്യം ചെയ്ത റോബർട്സനെ ​ഗ്രൗണ്ട് റഫറി യെല്ലോ കാർഡ് കാണിച്ചതും എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമമായി. 

ലിവർപൂൾ പ്രതിരോധ താരവും സ്കോട്ലൻഡ് നായകനുമായ റോബർട്സൻ ആദ്യ പകുതി അവസാനിച്ചതിന് തൊട്ടുപിന്നാലെ ​ഗ്രൗണ്ട് വിടും മുൻപ് ലൈൻ റഫറിയായ ഹാറ്റ്സിഡാകിസിന് സമീപത്തെത്തി എന്തോ പറയാൻ തുനിയുന്നുണ്ട്. ഇതിന് പിന്നാലെയാണ് റഫറി താരത്തെ കൈമുട്ടുകൊണ്ട് താടിയിൽ ഇടിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് ഇപ്പോൾ പ്രചരിക്കുന്നത്. 

റഫറിയുടെ അതിരുവിട്ട പെരുമാറ്റം റോബർട്സനെ ചൊടിപ്പിച്ചു. പിന്നാലെ ചെന്ന് താരം ഇത് ചോദ്യം ചെയ്തു. അപ്പോഴാണ് കളി നിയന്ത്രിച്ച ​ഗ്രൗണ്ട് റഫറി പോൾ ടിയേർണി റോബർട്സന് നേർക്ക് മഞ്ഞക്കാർഡ് ഉയർത്തിയത്. ഇതോടെ സംഭവം കൂടതൽ വഷളായി മാറി. വിവാദം ​ഗുരുതരമായതിന് പിന്നാലെ ഹാറ്റ്സിഡാകിസിനെതിരെ റഫറിമാരുടെ ​ഗവേണിങ് ബോഡി പിജിഎംഒഎൽ അന്വേഷണത്തിന് ഉത്തവിട്ടു.

സംഭവത്തിൽ തന്നോടോ റോബർട്സനോടോ റഫറി ക്ഷമാപണം നടത്താൻ പോലും തയ്യാറായിട്ടില്ലെന്ന് ലിവർപൂൾ കോച്ച് യുർ​ഗൻ ക്ലോപ് വിമർശനം ഉന്നയിച്ചു. റഫറിക്കെതിരെ കടുത്ത നടപടികൾ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT