അത്‍ലറ്റിക്കോ മാഡ്രിഡ് ടീം എക്സ്
Sports

ഭ്രാന്ത് പിടിച്ച രാത്രി... കൊണ്ടും കൊടുത്തും 8 ​ഗോളുകൾ!

ബാഴ്‌സലോണ 4-4 അത്‌ലറ്റിക്കോ മാഡ്രിഡ്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഫുട്‌ബോള്‍ മൈതാനത്തെ ത്രില്ലര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. 8 ഗോള്‍ പിറന്ന പോരാട്ടം. ആറ് മിനിറ്റിനിടെ രണ്ട് ഗോളിനു മുന്നില്‍ നിന്ന ടീമിനെ 22 മിനിറ്റിനിടെ 3 ഗോള്‍ തിരിച്ചടിച്ച് പിന്നിലാക്കുക. രണ്ടാം പകുതിയില്‍ നാലാം ഗോളും വലയിലിട്ട് 4-2നു മുന്നിലെത്തുക. അവസാന നിമിഷങ്ങള്‍ രണ്ട് ഗോളുകള്‍ കൂടി നേടി മത്സരം സമനിലയില്‍ അവസാനിപ്പിക്കുക.

സ്പാനിഷ് കപ്പ് പോരാട്ടത്തിന്റെ സെമിയില്‍ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും ആദ്യ പാദം 4-4നു സമനിലയില്‍ പിരിഞ്ഞു. രണ്ടാം പാദത്തില്‍ ഒരു ടീം പുറത്താകും. അടുത്ത മത്സരത്തിലെ ഓരോ ഗോളും ഇരു ടീമുകള്‍ക്കും ഒരു പോലെ നിര്‍ണായകം.

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ജൂലിയന്‍ അല്‍വാസരസിലൂടെ അത്‌ലറ്റി മുന്നിലെത്തി. ആറാം മിനിറ്റില്‍ ഗ്രിസ്മാന്‍ രണ്ടാം ഗോളും നേടിയതോടെ അത്‌ലറ്റിക്കോ രണ്ട് ഗോളിനു മുന്നില്‍.

എന്നാല്‍ കുണ്ടെയുടെ പാസില്‍ പെഡ്രി 19ാം മിനിറ്റിലെ ഗോളിലൂടെ അത്‌ലറ്റിയുടെ ലീഡ് കുറച്ചു. 21ാം മിനിറ്റില്‍ കുബാര്‍സിയുടെ ഗോള്‍. തന്റെ കുട്ടിക്കാല ഹീറോ ക്ലബിന്റെ ക്ലബിന്റെ സ്വപ്‌ന കുപ്പായത്തില്‍ ഇറങ്ങിയ കുബാര്‍സി ബാഴ്‌സ ജേഴ്‌സിയിലെ കന്നി ഗോളും കുറിച്ചു.

ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇനിഗോ മാര്‍ടിനെസ് മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സ നഷ്ടപ്പെടുത്തിയ രണ്ട് ഗോളിനു പ്രായശ്ചിത്തം ചെയ്തു. ഒപ്പം ഒരു ഗോള്‍ കൂടി നേടി അവര്‍ ലീഡുമായി കളം വിട്ടു.

രണ്ടാം പകുതിയില്‍ 74ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി നാലാം ഗോള്‍ വലയിലാക്കി. എല്ലാവരും ബാഴ്‌സയുടെ വിജയം ഉറപ്പിച്ചു.

എന്നാല്‍ കഥ അവസാനിച്ചില്ല. 84ാം മിനിറ്റിലും 90.3 മിനിറ്റിലും മാര്‍ക്കോസ് ലോറിയെന്റെ, അലക്‌സാണ്ടര്‍ സൊര്‍ലോത് എന്നിവരുടെ ഗോളുകള്‍ കൂടി വന്നതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. രണ്ടാം പാദം ഇതോടെ അതി നിര്‍ണായകം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT