ചിത്രം: ട്വിറ്റര്‍ 
Sports

രണ്ടിന് 132 റണ്‍സ്; ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന്‍ പൊരുതുന്നു

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. 487 റണ്‍സാണ് അവര്‍ നേടിയത്

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്‍ പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍. 

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. 487 റണ്‍സാണ് അവര്‍ നേടിയത്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ പാകിസ്ഥാന് 355 റണ്‍സ് കൂടി വേണം. 

അബ്ദുല്‍ ഷഫീഖ് (42), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (30) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. കളി നിര്‍ത്തുമ്പോള്‍ ഇമാം ഉള്‍ ഹഖ് (38), ഖുറം ഷഹ്‌സാദ് (7) എന്നിവരാണ് ക്രീസില്‍. 

മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍ എന്നിവരാണ് പാകിസ്ഥാന് നഷ്ടമായ വിക്കറ്റുകള്‍ പങ്കിട്ടത്. 

നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്കായി അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ മിന്നും ഫോമില്‍ ബാറ്റ് വീശി. താരം 164 റണ്‍സെടുത്തു. 16 ഫോറും നാല് സിക്‌സും സഹിതമാണ് വാര്‍ണറുടെ ഇന്നിങ്‌സ്. 

മിച്ചല്‍ മാര്‍ഷ് (90), ഉസ്മാന്‍ ഖവാജ (41), ട്രാവിസ് ഹെഡ്ഡ് (40), അലക്‌സ് കാരി (34), സ്റ്റീവ് സ്മിത്ത് (31) എന്നിവരും തിളങ്ങി. പാകിസ്ഥാന് വേണ്ടി ആമിര്‍ ജമാല്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഖുറം ഷഹ്‌സാദ് രണ്ട് വിക്കറ്റുകളും ഷഹീന്‍ അഫ്രീദി, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT