ഫോട്ടോ: ട്വിറ്റർ 
Sports

ദേവ്ദത്ത് പടിക്കല്‍ ലഖ്‌നൗവില്‍, ആവേശ് ഖാന്‍ രാജസ്ഥാനില്‍; പരസ്പരം മാറ്റി ടീമുകള്‍ 

പത്ത് കോടി രൂപയ്ക്കാണ് ആവേശിനെ നേരത്തെ ലഖ്‌നൗ സ്വന്തമാക്കിയത്. ഇതേ തുക തന്നെ താരത്തിനു രാജസ്ഥാന്‍ നല്‍കും. 7.75 കോടിക്കാണ് രാജസ്ഥാന്‍ പടിക്കലിനെ ടീമിലെത്തിച്ചത്. ഇതേ തുക ലഖ്‌നൗ താരത്തിനായി മുടക്കും

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: താരങ്ങളെ പരസ്പരം കൈമാറി ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സ്, ലഖനൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍. രാജസ്ഥാന്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ സ്വന്തമാക്കി. ലഖ്‌നൗ ബൗളര്‍ ആവേശ് ഖാനെ രാജസ്ഥാനും സ്വന്തമാക്കി. 

പത്ത് കോടി രൂപയ്ക്കാണ് ആവേശിനെ നേരത്തെ ലഖ്‌നൗ സ്വന്തമാക്കിയത്. ഇതേ തുക തന്നെ താരത്തിനു രാജസ്ഥാന്‍ നല്‍കും. 7.75 കോടിക്കാണ് രാജസ്ഥാന്‍ പടിക്കലിനെ ടീമിലെത്തിച്ചത്. ഇതേ തുക ലഖ്‌നൗ താരത്തിനായി മുടക്കും. 

രണ്ട് സീസണായി സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്റെ നിര്‍ണായക ബാറ്ററാണ് പടിക്കല്‍. 57 ഐപിഎല്‍ മത്സരങ്ങള്‍ ഇതുവരെ കളിച്ച താരം 1521 റണ്‍സുകള്‍ നേടി. ഒരു സെഞ്ച്വറിയും ഒന്‍പത് അര്‍ധ സെഞ്ച്വറികളും. രാജസ്ഥാനായി നേടിയത് 637 റണ്‍സ്. 28 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് ടീമിനായി അടിച്ചത്. 

47 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആവേശ് 55 വിക്കറ്റുകള്‍ നേടി. ലഖ്‌നൗവിനായി 22 മത്സരങ്ങള്‍ കളിച്ചു 26 വിക്കറ്റുകള്‍ നേടി. 2022ലാണ് താരം ലഖ്‌നൗവിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

SCROLL FOR NEXT