യുഎഇയിലേക്കുള്ള വിമാനത്തില്‍ മുസ്തഫിസുര്‍. താരം എക്‌സില്‍ പങ്കിട്ട ചിത്രം 
Sports

'പ്ലെയിങ് ഇലവനില്‍ ഉണ്ട്, ഐപിഎല്ലിന് പോകുന്നത് അറിയില്ല'; മുസ്തഫിസുറിന്റെ വരവ് വിവാദത്തില്‍

ജാക് ഫ്രേസര്‍ മക്ഗുര്‍കിനു പകരം ഡല്‍ഹി ക്യാപിറ്റല്‍സ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പുനരാരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ താരം ജാക് ഫ്രേസര്‍ മക്ഗുര്‍കിനു പകരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമിലെത്തിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് നടപടി വിവാദമാകുന്നു. തങ്ങളുടെ അറിവോടെയല്ല മുസ്തഫിസുര്‍ ഐപിഎല്ലിലേക്ക് എത്തുന്നത് എന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസാമുദ്ദീന്‍ ചൗധരി വെളിപ്പെടുത്തിയതോടെയാണ് വിവാദം.

ബംഗ്ലാദേശ് ടീം യുഎഇ പര്യടനവുമായി ബന്ധപ്പെട്ട തിരക്കിലാണ്. അതിനിടെയാണ് ബംഗ്ലാ ടീമിലെ നിര്‍ണായക ബൗളര്‍ ഐപിഎല്ലിനെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐപിഎല്‍ അധികൃതര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. മുസ്തഫിസുര്‍ വ്യക്തിപരമായും ബോര്‍ഡിനെ സമീപിച്ചിട്ടില്ല.

യുഎഇ പര്യടനത്തിലുള്ള സംഘത്തില്‍ അംഗമാണ് പേസര്‍. മാത്രമല്ല യുഎഇയിലേക്കുള്ള വിമാന യാത്രയുടെ ചിത്രം താരം എക്‌സില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്.

ഐപിഎല്‍ 17നാണ് പുനരാംരഭിക്കുന്നത്. അതേ ദിവസം തന്നെയാണ് യുഎഇക്കെതിരായ ബംഗ്ലാദേശിന്റെ ടി20 പരമ്പരയ്ക്കു തുടക്കമാകുന്നത്. മുസ്തഫിസുര്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. പരമ്പരയിലെ രണ്ടാം മത്സരം 19നാണ്. ഡല്‍ഹിയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ പോരാട്ടം 18നും അരങ്ങേറും.

ഇന്ത്യയിലേക്ക് ഐപിഎല്‍ കളിക്കാന്‍ ഇനി വരുന്നില്ലെന്നു വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ജാക് ഫ്രേസര്‍ മക്ഗുര്‍ക് രംഗത്തു വന്നിരുന്നു. പിന്നാലെയാണ് താരത്തിനു പകരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഡല്‍ഹി ടീമിലെത്തിച്ചത്. നിലവില്‍ താരത്തെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് അധകൃതരുമായി ഡല്‍ഹി ടീം ചര്‍ച്ച തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT