ന്യൂഡല്‍ഹി: ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ഹോം പോരാട്ടത്തില്‍ വേദി മാറ്റം. ശ്രീലങ്കയുടെ ഇന്ത്യ പര്യടനത്തില്‍ ഏകദിന പരമ്പരയാണ് അവര്‍ കളിക്കുന്നത്. 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം തീരുമാനിച്ചിരുന്നത് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലായിരുന്നു.
എന്നാല്‍ ഈ വേദിയാണ് ഇപ്പോള്‍ മാറ്റിയത്. പരമ്പരയിലെ ആദ്യ പോരാട്ടം വിശാഖപട്ടണത്ത് അരങ്ങേറും. ഡല്‍ഹിയില്‍ നിന്നു പോരാട്ടം വിശാഖപട്ടണത്തെ എസിഎ- വിഡിസിഎ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്.
ഡിസംബര്‍ 13, 16, 19 തീയതികളിലാണ് ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പര. ആദ്യ പോരാട്ടം വിശാഖപട്ടണത്തും രണ്ടാം മത്സരം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും മൂന്നാം ഏകദിനം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലും അരങ്ങേറും.
ഡല്‍ഹി സ്‌റ്റേഡിയം നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ പാകത്തിലല്ലെന്നു ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയോടു വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വേദി മാറ്റം. സ്‌റ്റേഡിയം പുതുക്കി പണിയുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മാത്രമല്ല അനുയോജ്യമായ കാലാവസ്ഥ മത്സരം നടത്തിപ്പിനില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. പിന്നാലെയാണ് വേദി മാറ്റം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates