ഋതുരാജും രാഹുലും ട്വിറ്റര്‍
Sports

കുറഞ്ഞ ഓവര്‍ നിരക്ക്; രാഹുലിനും ഋതുരാജിനും പിഴ ശിക്ഷ

മത്സരത്തില്‍ ലഖ്‌നൗ എട്ട് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ അനുവദിച്ച സമയത്തിനുള്ളില്‍ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ സാധിക്കാതെ പിഴയൊടുക്കി ക്യാപ്റ്റന്‍മാര്‍. ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തില്‍ ഇരു ടീമുകളുടേയും നായകന്‍മാരായ കെഎല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ക്ക് പിഴ ശിക്ഷ.

കുറഞ്ഞ ഓവര്‍ നിരക്കിനു ഇരു നായകന്‍മാരും 12 ലക്ഷം രൂപ പിഴയൊടുക്കണമെന്നു ബിസിസിഐ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതേ കുറ്റത്തിനു മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും ബിസിസിഐ 12 ലക്ഷം പിഴ ചുമത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തില്‍ ലഖ്‌നൗ എട്ട് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. അര്‍ധ സെഞ്ച്വറിയുമായി രാഹുല്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്തു. പിന്നാലെയാണ് പിഴ ശിക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം