ഫോട്ടോ: ട്വിറ്റർ 
Sports

റെക്കോര്‍ഡ് വേഗം തുണച്ചു, ഉമ്രാന്‍ മാലിക്കിനോട് യുഎഇയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ച് ബിസിസിഐ

വിരാട് കോഹ് ലിയുടെ ബാംഗ്ലൂരിന് എതിരെയായിരുന്നു  മാലിക്കില്‍ നിന്ന് തുടരെ 150ന് മുകളില്‍ വേഗതയില്‍ പന്ത് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ ഏറ്റവും മികച്ച വേഗം കണ്ടെത്തിയ ഉമ്രാന്‍ മാലിക്ക് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ നെറ്റ് ബൗളര്‍. ഐപിഎല്ലിലെ ലീഗ് ഘട്ട മത്സരങ്ങള്‍ കഴിഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഉമ്രാന്‍ മാലിക്കിനോട് ദുബായില്‍ തന്നെ തുടരാന്‍ ബിസിസിഐ നിര്‍ദേശിച്ചു. 

153 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി എന്ന റെക്കോര്‍ഡ് ഉമ്രാന്‍ മാലിക്ക് തന്റെ പേരിലേക്ക് ചേര്‍ത്തത്. വിരാട് കോഹ് ലിയുടെ ബാംഗ്ലൂരിന് എതിരെയായിരുന്നു  മാലിക്കില്‍ നിന്ന് തുടരെ 150ന് മുകളില്‍ വേഗതയില്‍ പന്ത് എത്തിയത്. 

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് എതിരെ നെറ്റ്‌സില്‍ പന്തെറിയുന്നത് ഉമ്രാന്‍ മാലിക്കിന് ഗുണം ചെയ്‌തേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 21 വയസ് മാത്രമാണ് ഉമ്രാന്‍ മാലിക്കിന്റെ പ്രായം. 

ഈ സീസണില്‍ 152.75 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മാലിക്ക് മറികടന്നത്. സീസണില്‍ ബാംഗ്ലൂരിന് എതിരെ ഒരോവറില്‍ തന്നെ 151,152,153 കിലോമീറ്റര്‍ വേഗതയില്‍ മാലിക്ക് പന്തെറിഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം