Melbourne Renegades, Big Bash League x
Sports

ബി​ഗ് ബാഷിലേക്ക് ഐപിഎൽ ഫ്രാഞ്ചൈസികളും? ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചരിത്ര പ്രഖ്യാപനം!

ഇതിന്റെ ആദ്യപടിയായി മെൽബൺ റെന​ഗേറ്റ്സ് ടീം സ്വകാര്യ നിക്ഷേപത്തിനു കളമൊരുക്കുകയും ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സിഡ്നി: ഓസ്ട്രേലിയൻ ഫ്രൈഞ്ചൈസി ക്രിക്കറ്റ് ടൂർണമെന്റായ ബി​ഗ് ബാഷ് ലീ​ഗിൽ സമൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ചരിത്ര പ്രഖ്യാപനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ചരിത്രത്തിലാദ്യമായി ബി​ഗ് ബാഷ് ടീമുകളിൽ സ്വകാര്യ നിക്ഷേപത്തിനു അനുവാദം നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ. 2027-28 സീസൺ മുതൽ ടീമുകളിൽ സ്വകാര്യ നിക്ഷേപം നടത്താനാണ് അനുമതി നൽകിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയും സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിൽ മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളടക്കം ഭാവിയിൽ ബി​ഗാ ബാഷിലും നിക്ഷേപം ഇറക്കുമെന്നു ഏതാണ്ട് ഉറപ്പാണ്.

ഇതിന്റെ ആദ്യപടിയായി മെൽബൺ റെന​ഗേറ്റ്സ് ടീം സ്വകാര്യ നിക്ഷേപത്തിനു കളമൊരുക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ഉടമസ്ഥാവകാശ പ്രക്രിയയിലേക്ക് പ്രവേശിക്കുന്ന ആദ്യ ബിബിഎൽ ഫ്രാഞ്ചൈസിയായി ഇതോടെ റെന​ഗേറ്റ്സ് മാറുകയും ചെയ്തു. ബി​ഗ് ബാഷ് ലീ​ഗിലെ കളിക്കാരും ടീമുകളും ലോകമെമ്പാടുമുള്ള ആവേശകരമായ ലീ​ഗുകളിലേക്ക് ആകർഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിർണായക നീക്കം. മാത്രമല്ല ടി20 മത്സരത്തിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.

റെന​ഗേറ്റ്സിന്റെ ചുവടുപിടിച്ച് ഹൊബാർട്ട് ഹരിക്കെയ്ൻസ്, പെർത്ത് സ്കോർച്ചേഴ്സ്, മെൽബൺ സ്റ്റാർസ് അടക്കമുള്ള ടീമുകൾ സ്വകാര്യ നിക്ഷേപത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് വിക്ടോറിയയുടെ ഉടമസ്ഥതയിലുള്ളതാണ് റെന​ഗേറ്റ്സ്. 2018-19 സീസണിൽ ബി​ഗ് ബാഷ് കിരീടം നേടിയ ടീമാണ് റെന​ഗേറ്റ്സ്.

സ്വകാര്യ നിക്ഷേപവും ഉടമസ്ഥാവകാശവും അനുവദിക്കുന്നുണ്ടെങ്കിലും മത്സരത്തിന്റെ പ്രധാന മേഖലകളിലെ നിയന്ത്രണം തുടർന്നും ക്രിക്കറ്റ് ഓസ്ട്രേലിയക്ക് തന്നെയായിരിക്കും. അന്താരാഷ്ട്ര ഷെഡ്യൂളിങ്, കളിക്കാരുടെ ലഭ്യത, ശമ്പള പരിധി നിശ്ചയിക്കൽ, മാധ്യമ അവകാശങ്ങൾ എന്നിവയുടെ നിയന്ത്രണം ഭരണസമിതിയുടെ കൈകളിൽ തന്നെയായിരിക്കും. നിക്ഷേപകരെ അം​ഗീകരിക്കൽ, ഒഴിവാക്കൽ, വിൽപ്പനയ്ക്കുള്ള റിസർവ് വില നിശ്ചയിക്കൽ തുടങ്ങിയ അധികാരങ്ങളും ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ നിർവഹിക്കും.

Cricket Australia (CA) has opened the door to private investment in the Big Bash League (BBL), with the Melbourne Renegades set to become the first franchise offered for sale from the 2027-28 season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം

'ഭീരുവായ ന്യായാധിപനാകുന്നതിലും ഭേദം മരണം'; അഞ്ച് മാസത്തിനിടെ 23-ാമത്തെ വധശിക്ഷ വിധിച്ച് ജഡ്ജി രവികുമാർ ദിവാകർ

മരണം എഡിറ്റ് ചെയ്തിട്ടുണ്ട്, ഇന്നും ആ ട്രോമ മാറിയിട്ടില്ല; രാത്രി പേടി മാറാന്‍ ചെയ്തത് ഇതായിരുന്നു: സംഗീത് പ്രതാപ്

ദേശീയ ചലച്ചിത്ര അവാര്‍ഡും ഗുജറാത്തിലേക്ക്; 72 വര്‍ഷത്തിനിടെ വേദി മാറ്റം; കേന്ദ്രത്തിനെതിരെ വിമര്‍ശനം

'ഡിആർഎസ് എടുക്കു... എടുക്കു'; ഇഷാനെ നിർബന്ധിച്ച് സൂര്യവംശി; ഔട്ട്! (വിഡിയോ)