ചിത്രം/ ഐഎസ്എല്‍ ഫെയ്‌സ്ബുക്ക് 
Sports

ചെന്നൈയിനെ പിടിച്ചുകെട്ടി ബ്ലാസ്‌റ്റേഴ്‌സ് വീര്യം; ഒന്നാം സ്ഥാനത്ത്

ആദ്യ പകുതിയില്‍ 2-3 ന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് 59 -ാം മിനിട്ടിലാണ് സമനില ഗോള്‍ നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്‍ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ് സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയിന്‍ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സമനില പിടിച്ചു. മത്സരത്തിറെ ആദ്യ മിനിറ്റില്‍ ഗോളടിച്ച് ചെന്നൈ ഞെട്ടിച്ചെങ്കിലും മറുപടി ഗോളുകളോടെ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയെ പിടിച്ചുകെട്ടുകയായിരുന്നു. 

ആദ്യ പകുതിയില്‍ 2-3 ന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് 59 -ാം മിനിട്ടിലാണ് സമനില ഗോള്‍ നേടിയത്. അവസാന 30 മിനിട്ടില്‍ ഇരുടീമുകളും വിജയഗോളിനായി വട്ടമിട്ട് കറങ്ങിയെങ്കിലും വല ചലിപ്പിക്കാനായില്ല.  ബ്ലാസ്റ്റേഴ്സിന്റെ ഡയമാന്റകോസും ചെന്നൈയിന്റെ ജോര്‍ദാന്‍ മുറെയും ഇരട്ട ഗോളുകള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്ന ഇരുവരുടേയും ഒരോ ഗോളുകള്‍. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുന്നത്.

സമനിലയെങ്കിലും 17 പോയിന്റുകളുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒന്നാമതെത്തി. 16 പോയിന്റുള്ള ഗോവയാണ് രണ്ടാമത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സമനിലയാണിത്. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ദിമിത്രിയോസ് ഡയമെന്റകോസ് (11ാം മിനിറ്റില്‍ പെനല്‍റ്റി, 60), ക്വാമെ പെപ്ര (38) എന്നിവരാണു ഗോളുകള്‍ നേടിയത്. ജോര്‍ദാന്‍ മറിയും (13 പെനല്‍റ്റി, 24), റഹീം അലി (1) യുമാണ് ചെന്നൈയിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT